സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു 

കൊച്ചി: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽ നിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹൻ പങ്കുവച്ചു.

ഒരു കലാകാരനായി പ്രവർത്തിക്കാൻ വേണ്ട സ്വാതന്ത്ര്യം രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി നിന്നാൽ കിട്ടില്ലെന്നും അതിനാലാണ് രാജിവച്ചതെന്നും രാമസിംഹൻ  പറഞ്ഞു. ‘ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. കലാകാരനാകുമ്പോൾ പല കാര്യത്തിലും കുറച്ചു സ്വാതന്ത്ര്യം വേണം. ആ സ്വാതന്ത്ര്യം ഒരു രാഷ്ട്രീയക്കാരന് ലഭിക്കില്ല. അതുകൊണ്ടാണു ബിജെപിയിലേക്കു വന്ന കലാകാരന്മാർ വിട്ടുപോകുന്നത്.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

ബിജെപിയിൽ നിന്നു രാജിവച്ചിട്ട് രണ്ടാഴ്ചയിൽ കൂടുതലായി. അവിടെനിന്നു തന്നെയാണു രാജി വാർത്ത ചോർന്നത്. തുടർന്നു ഞാൻ സിപിഎമ്മിലേക്കു പോയി എന്ന തരത്തിൽ വ്യാജപ്രചരണങ്ങൾ കണ്ടു. അതുകൊണ്ടാണ് ഇപ്പോൾ ഫെയ്സ്ബുക്കിൽ കൂടി വ്യക്തത വരുത്തിയത്’’– രാമസിംഹൻ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts