ഇന്ദിരാ കാൻറീൻ വഴി ഇനി മുട്ടയും!

ബെംഗളൂരു : ആദ്യ സിദ്ധരാമയ്യ സർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ സാധാരണക്കാരന് കുറഞ്ഞ വിലക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാൻറീൻ സംസ്ഥാനത്ത് സൂപ്പർ ഹിറ്റാണ്. നഗരത്തിൽ തുടങ്ങിയ 175 കാൻറീനുകളിൽ 163 എണ്ണവും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, ഇനി 250 കാൻറീനുകൾ കൂടി തുടങ്ങാൻ പുതിയ സർക്കാർ വന്നതിന് ശേഷം തീരുമാനിച്ചിരുന്നൂ. ഇന്ദിരാ കാൻറീനുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത മെനുവിൽ കോഴിമുട്ടയും ഉൾപ്പെടുത്തുന്നു എന്നതാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രത്യേക താൽപര്യമാണത്രേ ഇതിന് പിന്നിൽ. ആഴ്ചയിൽ 3 ദിവസമായിരിക്കും കോഴിമുട്ട ഇന്ദിരാ കാൻ്റീനുകൾ വഴി ലഭ്യമാക്കുക.

Read More

ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നത് പരിഗണയിൽ 

ബെംഗളൂരു : ലൈംഗിക ബന്ധത്തിനുള്ള അനുമതിയിൽ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷൻ. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18-ൽ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. നിലവിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെയാണെങ്കിലും ഇന്ത്യയില്‍ അത് കുറ്റകരമാണ്. പോക്‌സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാറാണ് പതിവ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും 16 വയസ്സ് കഴിഞ്ഞവര്‍ പരസ്പരം പ്രണയത്തിലായി സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഒട്ടനേകം…

Read More

വൈദ്യുതി ബില്ല് ഏഴു ലക്ഷം രൂപ വന്നത് കണ്ട് ഷോക്കടിച്ച് കുടുംബനാഥൻ

ബെംഗളൂരു : സംസ്ഥാനത്തെ സർക്കാരിൻറെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘ഗൃഹ ജ്യോതി’. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്ന ബൃഹത്തായ പദ്ധതി. എന്നാൽ ഈ പദ്ധതി നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് മംഗളൂരുവിലെ ഒരു കുടുംബത്തിന് ഇലക്‌ട്രിസിറ്റി ബിൽ വന്നിരിക്കുന്നത്. ഉള്ളാൽ സ്വദേശി സദാശിവ തങ്ങൾക്ക് ലഭിച്ച ഇലക്‌ട്രിസിറ്റി ബിൽ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയുടെ ബില്ലാണ് ഇലക്‌ട്രിസിറ്റി ബോർഡ് ജീവനക്കാരൻ സദാശിവയെ ഏൽപ്പിച്ചത്. 99,338 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ…

Read More

വരുമാന നഷ്ടം കുറക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധിക ധനസഹായമില്ല; വേറെ വഴി നോക്കാൻ ആവശ്യപ്പെട്ട് സർക്കാർ.

ബെംഗളൂരു :കോവിഡ് കാലത്തിന് മുൻപ് വരെ വലിയ നഷ്ട്ടമില്ലാതെ നല്ല സർവീസുകൾ നൽകി പ്രവർത്തിച്ച് വരികയായിരുന്നു കർണാടക ആർ.ടി.സിയും അവരുടെ ഉപകമ്പനികളായ ബി.എം.ടി.സിയും കല്യാൺ കർണാടക ആർടിസിയും. കോവിഡിന് ശേഷം വലിയ നഷ്ടത്തിലേക്കാണ് കമ്പനി കൂപ്പുകുത്തിയത്, സർക്കാറിൻ്റെ ഗാരൻ്റികളിൽ ഉൾപ്പെടുത്തി സ്ത്രീകൾക്ക് യാത്രാ സൗജന്യം കൂടി പ്രഖ്യാപിച്ചതോടെ വരുമാന നഷ്ടം വളരെ കൂടി. ജീവനക്കാർക്ക് ശമ്പളം നൽകാനും ഇന്ധന കുടിശിക നൽകുന്നതിനും വേണ്ടി സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് ആർ.ടി.സികൾ സർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ സഹായം പ്രതീക്ഷിക്കേണ്ട വരുമാനം ഉയർത്താൻ വേറെ വഴികൾ നോക്കാനാണ് ഗതാഗത…

Read More

കാമുനൊപ്പം ഒളിച്ചോടിയ യുവതിയെ തിരികെ വിളിച്ചു കൊണ്ടു വന്നു ; ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കാമുകനും

ബെംഗളൂരു : യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെയും കാമുകനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  പ്രതികളായ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ടെറസിൽ നിന്നു വീണാണ് ഭർത്താവ് മരിച്ചതെന്നാണു കാവ്യ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പോലീസ് പരാതി നൽകുകയായിരുന്നു.…

Read More

ഞായറഴ്ച്ചയോടെ കേരളത്തിൽ കാലവര്‍ഷം സജീവമാകും 

തിരുവനന്തപുരം: ഞായറാഴ്‌ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

അവയവദാന കേസിൽ വിശദീകരണവുമായി ലേക് ഷോര്‍ ആശുപത്രി

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി. അപകടത്തില്‍ പരിക്കേറ്റെത്തിച്ച ഉടുമ്പന്‍ ചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയെന്നും ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. എച്ച്‌ രമേഷ് വ്യക്തമാക്കി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. എബിന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച്‌ കൊല്ലം സ്വദേശിയായ ഡോ. ഗണപതി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തത്. എബിന് ചികിത്സ…

Read More

ആദിപുരുഷ് കണ്ടിറങ്ങിയ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുകൂട്ടം ആളുകൾ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തിയേറ്ററിൽ എത്തിയ ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. അതിനിടെ സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞതിന് യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചിരിക്കുകയാണ് പ്രഭാസ് ആരാധകർ. കർണാടകയിലെ തിയറ്ററിന് മുന്നിൽ വച്ചാണ് സംഭവം ഉണ്ടായത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അഭിപ്രായം പറയുന്നതിനിടെ അത് കേട്ട് നിന്നിരുന്ന ഒരുകൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രഭാസ് ആരാധകർ ഇയാളുമായി തർക്കിക്കുന്നതും വിഡിയോയിൽ കാണാം. അവിടെ  നിന്നിരുന്നവരാണ്…

Read More

പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി 

ബെംഗളൂരു: മറ്റൊരു വിഭാഗത്തിൽ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുമക്കുരു ജില്ലയിലാണ് സംഭവം. നേത്രാവതി എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ പരശുരാമ, ശിവരാജു, തുക്കാറാം എന്നിവരെ അറസ്റ്റ് ചെയ്തതായി തുമക്കൂരു പോലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ അറിയിച്ചു. നേത്രാവതിയുടെ കുടുംബം ഗോത്രവര്‍ഗത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിനിടയിലാണ് പട്ടികജാതിക്കാരനായ യുവാവുമായി പരിചയത്തിലാവുന്നതും പ്രണയിക്കുന്നതും. രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. എന്നാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയും തിരിച്ചു കൊണ്ടുവരികയും…

Read More

കേരളത്തിൽ നന്ദിനി ഔട്‌ലെറ്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ നേരിട്ട് ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതിൽ സംസ്ഥാന സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചു. ദേശീയ ക്ഷീര വികസന ബോർഡിന് സർക്കാർ പരാതി നൽകി. സംസ്ഥാനത്തെ ക്ഷീര കർഷകരെ വലിയരീതിയിൽ ബാധിക്കുമെന്നതിനാൽ നന്ദിനി പാൽ നേരിട്ട് വിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. കർണാടക സർക്കാറിനെയും പ്രതിഷേധം അറിയിക്കും. കേരളത്തിൽ ‘നന്ദിനി’ പാൽ നേരിട്ട് വിൽക്കുന്നത് സഹകരണ തത്വങ്ങൾക്ക് എതിരാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ നിലവിൽ വിവിധ ഔട്ട്‍ലെറ്റുകൾ വഴി വിൽക്കുന്നുണ്ടെന്നും എന്നാൽ ‘നന്ദിനി’ പാലിന്റെ നേരിട്ടുള്ള…

Read More
Click Here to Follow Us