ആദിപുരുഷ് കണ്ടിറങ്ങിയ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുകൂട്ടം ആളുകൾ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തിയേറ്ററിൽ എത്തിയ ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. അതിനിടെ സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞതിന് യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചിരിക്കുകയാണ് പ്രഭാസ് ആരാധകർ. കർണാടകയിലെ തിയറ്ററിന് മുന്നിൽ വച്ചാണ് സംഭവം ഉണ്ടായത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അഭിപ്രായം പറയുന്നതിനിടെ അത് കേട്ട് നിന്നിരുന്ന ഒരുകൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രഭാസ് ആരാധകർ ഇയാളുമായി തർക്കിക്കുന്നതും വിഡിയോയിൽ കാണാം. അവിടെ  നിന്നിരുന്നവരാണ്…

Read More

സിനിമ തിയേറ്ററുകളിൽ 100% പ്രവേശനം അനുവദിക്കുന്നത് പരിശോധിക്കും ; മന്ത്രി ആർ അശോക

ബെംഗളൂരു : സിനിമ തിയേറ്ററുകളിൽ 100% പ്രവേശനം അനുവദിക്കണമെന്ന സിനിമാ വ്യവസായികളുടെ ആവശ്യം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ആർ അശോക. “വിശദമായ ഒരു മെമ്മോറാണ്ടം നൽകാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ ഇത് ഗൗരവമായി പരിശോധിക്കും. അവർ 100% സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ മുഖ്യമന്ത്രിയുമായി സംസാരിക്കും എന്ന് മന്ത്രി പറഞ്ഞു. “സിനിമാ വ്യവസായം ദുരിതത്തിലാണ്, പല സിനിമകളും റിലീസിനായി കാത്തിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾ ഇതിനകം മുഴുവൻ സീറ്റുകളും അനുവദിച്ചിട്ടുണ്ട്. വിദഗ്ധരിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Read More
Click Here to Follow Us