ബൈക്കപകടമുണ്ടായൽ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന എയര്‍ബാഗുള്ള ജാക്കറ്റ്!!

ഇനി ബൈക്ക് യാത്രക്കാര്‍ പേടിക്കേണ്ട. നിങ്ങള്‍ അപകടത്തില്‍ പെട്ടാലും ഒന്നും സംഭവിക്കില്ല. ബൈക്കപകടത്തില്‍ പെട്ടാലും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന എയര്‍ബാഗുള്ള ജാക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു യുവതി.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ പ്രഗതി ശര്‍മ്മയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. റൈഡര്‍ക്ക് ചെറിയ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടാന്‍ ഈ ജാക്കറ്റ് സഹായിക്കുമെന്നാണ് പ്രഗതി അവകാശപ്പെടുന്നത്.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ജാക്കറ്റില്‍ കൈമുട്ടിന്റെയും കഴുത്തിന്റെയും ഭാഗത്ത് സേഫ്റ്റി ഗാര്‍ഡുകളോടെയാണ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ബൈക്കപകടത്തെ തുടര്‍ന്ന് സുഹൃത്ത് മരിക്കുവാനിടയായ ആഘാതത്തില്‍ നിന്നാണ് എയര്‍ ബാഗുള്ള ജാക്കറ്റ് എന്നതിന്റെ ആവശ്യം ഈ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്.

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ ഇവര്‍ തന്റെ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ജാക്കറ്റ് ഉണ്ടാക്കിയത്. എന്‍ഐഎഫ്ടി കാംപസില്‍ കഴിഞ്ഞ മാസം വാര്‍ഷിക കോണ്‍വക്കേഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ടെക്‌നോവ ആന്റ് ടെക്‌നോടോക് പരിപാടിയുടെ ഭാഗമായാണ് ഈ പ്രൊജക്ടും അവതരിപ്പിച്ചത്.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

ഭാവിയില്‍ ബൈക്ക് യാത്രികര്‍ വളരെയേറെ ആവശ്യപ്പെടുന്ന ഉല്‍പ്പന്നമായി ഇത് മാറുമെന്നാണ് പ്രഗതിയുടെ പ്രതീക്ഷ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സൂക്ഷിച്ചു ബൈക്കോടിക്കുകയും അപകടം ഉണ്ടാവാതെ ശ്രദ്ധിക്കുകയുമായിരിക്കും ഉത്തമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts