മലയാളികളെ പോലെ മുണ്ടുടുത്ത്,മലയാളത്തില്‍ ട്വീറ്റ് ചെയ്ത്,മലയാളികളെ കയ്യിലെടുത്ത് ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങി;ഇനി തിരുപ്പതിയിലേക്ക്.

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച്‌ മലയാളത്തില്‍ ട്വീറ്റ്‌ ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചത്‌ ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്നാണ്‌ മോദി മലയാളത്തില്‍ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

‘ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്‌. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു’ എന്നാണ്‌ മോദിയുടെ ട്വീറ്റ്‌. സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ച്‌ ഇംഗ്ലീഷിലും ഇക്കാര്യം മോദി ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

നാളെ അദ്ദേഹം ലോക പ്രശസ്തമായ തിരുപ്പതവെങ്കടെശ്വര ക്ഷേത്രം സന്ദര്‍ശിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..