ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തി കേരള ആർടിസി

ബെംഗളൂരു: ടിക്കറ്റ് നിരക്കിലെ അപാകത തിരുത്തി കേരള ആർടിസി. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും കണ്ണൂരിലേക്ക് ഓൺലൈനിൽ ഒരേ ടിക്കറ്റ് നിരക്കാണ് ഈടാക്കിയിരുന്നത്. സൂപ്പർ എക്സ്പ്രസ് ബസിൽ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് 437 രൂപയും ഡീലക്സ് ബസിൽ 554 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

മൈസൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നും ഇതേ നിരക്ക് തന്നെയാണ് മാസങ്ങളായി ഈടാക്കിയിരുന്നത്. ബസിൽ നേരിട്ട് കയറുന്നവരിൽ നിന്നു ഫെയർസ്റ്റേജ് പ്രകാരമുള്ള നിരക്കാണ് ഈടാക്കിയിരുന്നത്. യാത്രക്കാരുടെ ഭാഗത്തു നിന്ന് വ്യാപക പരാതികൾ ഉയർന്നതോടെയാണു കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

പുതുക്കിയ നിരക്ക് പ്രകാരം മൈസൂരുവിൽ നിന്നു കണ്ണൂരിലേക്ക് എക്സ്പ്രസിൽ 281 രൂപയും ഡീലക്സിൽ 348 രൂപയും നൽകിയാൽ മതി. കോവിഡ് നിയന്ത്രണ സമയത്തു കേരള ആർടിസി എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയത് പിന്നീട് പിൻവലിച്ചെങ്കിലും കണ്ണൂർ റൂട്ടിൽ ഇത് കഴിഞ്ഞ ദിവസങ്ങൾ വരെ തുടരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts