മാല മോഷണങ്ങളില്‍ സ്ത്രീകളും രംഗത്ത് ..ഉദ്യാന നഗരി ജാഗ്രതെ ..!!! വാടക വീട് അന്വേഷിക്കാനെത്തിയ വ്യാജേന വീട്ടുടമസ്ഥയുടെ നേര്‍ക്ക് മുളക് പൊടി എറിഞ്ഞു മാല പൊട്ടിക്കാന്‍ ശ്രമിച്ച മധ്യവയസ്കയെ പോലീസ് അറസ്റ്റു ചെയ്തു ..!സംഭവം നഗരത്തില്‍……!

ബെംഗലൂരു : വാടക വീടു തിരഞ്ഞു വന്നുവെന്ന വ്യജേന വീട്ടുടമസ്ഥ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു …കഴിഞ്ഞ വെള്ളിയാഴ്ച ദാസറ ഹള്ളി ഭുവനേശ്വരി നഗറിലാണ് സംഭവം അരങ്ങേറിയത് . വാടകയ്ക്ക് വീട് അന്വേഷിച്ചു എത്തിയെന്ന വ്യാജേന സമീപ പ്രദേശത്തെ പുട്ടെ ഗൌഡ -ശിവമ്മ ദമ്പതികളുടെ വസതിയിലും എത്തിച്ചേര്‍ന്നു ..വസ്ത്രധാരണത്തിലും സംസാരത്തിലും തികച്ചും മാന്യത പുലര്‍ത്തിയ സ്ത്രീ വസതിയിലെ മുകള്‍ ഭാഗത്തെ നില വാടകയ്ക്ക് നല്‍കുന്നുവെന്ന വാര്‍ത്ത കേട്ടാണു എത്തിയാതെന്നായിരുന്നു അറിയിച്ചത് ..സംഭവം നടക്കുമ്പോള്‍ ശിവമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നു ..തുടര്‍ന്ന്‍ മുറികള്‍ കാണാന്‍ മുകളിലത്തെ നിലയിലേക്ക് നീങ്ങി ..അകത്തു പ്രവേശിച്ചതോടെ യുവതി കൈയ്യില്‍ കരുതിയ മുളക് പൊടി ശിവമ്മയുടെ കണ്ണുകളിലേക്ക് എറിഞ്ഞു ..ശേഷം ഉടനടി  മാല പൊട്ടിക്കാനുള്ള ശ്രമം ആരംഭിച്ചു …

  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി

പക്ഷെ ഉച്ചത്തില്‍ കരഞ്ഞ വീട്ടമ്മ പ്രതിരോധിക്കാനുള്ള ശ്രമം നടത്തി …..ആളുകള്‍ ശ്രെദ്ധിക്കുന്നുവന്നു കണ്ട ഉടനെ ..ശ്രമം ഉപേക്ഷിച്ചു വീട്ടമ്മയെ ബലമായി മുറിക്കുള്ളില്‍ അടച്ചു…വേഗത്തില്‍ രക്ഷപ്പെടാനുള്ള നീക്കം നടത്തി ..പക്ഷെ സമീപ പ്രദേശത്തുള്ള ആളുകള്‍ ഓടി കൂടിയതോടെ യുവതി കീഴടങ്ങുകയായിരുന്നു ….ആളുകള്‍ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് എത്തി അറസ്റ്റു ചെയ്യുകയായിരുന്നു അന്വേഷണത്തില്‍ ബാഗല്‍ ഗുണ്ടേ സ്വദേശിനിയായ ഹേമവതി ആണ് മോഷണം നടത്തിയതെന്നു തെളിഞ്ഞു …ഇതൊരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയുന്നില്ല എന്നും നഗരത്തിലെ കവര്‍ച്ചാ സംഘങ്ങളുമായി സ്ത്രീയ്ക്ക് ബന്ധമുണ്ടോയെന്നു അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു ……

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts