എന്‍.എ.ഹാരിസ് എംഎല്‍എ ക്ക് സ്വീകരണവും മലയാളി സംഗമവും ഈ ശനിയാഴ്ച.

ബെംഗളൂരു:മലബാര്‍ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളി സംഗമവും ശാന്തി നഗര്‍ എം എല്‍ എ ശ്രീ എന്‍ എ ഹാരിസിന് ഉള്ള സ്വീകരണവും ഈ ശനിയാഴ്ച ടൌണ്‍ ഹാളില്‍ നടക്കും. വൈകുന്നേരം ആറു മണിക്ക് സിറ്റി ജാമിയ മസ്ജിത് പരിസരത്തുനിന്നും തുടങ്ങുന്ന റാലി വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ,എം എല്‍ എ  യെ തുറന്ന വാഹനത്തില്‍ ടൌണ്‍ ഹാളിലേക്ക് ആനയിക്കും. പാണക്കാട് സയ്യിദ് മുനവരലി ശിഹാബ് തങ്ങള്‍,മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍,കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍,കോണ്‍ഗ്രസ്‌ നേതാവ് കെ സുധാകരന്‍,എന്‍ എ…

Read More

ബിഎംടിസിയുടെ അനാസ്ഥ തുടരുന്നു;അധ്യയനവർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സ്റ്റുഡന്റ്സ് പാസ് വിതരണം തുടങ്ങിയില്ല.

ബെംഗളൂരു: അധ്യയനവർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും ബിഎംടിസിയുടെ സ്റ്റുഡന്റ്സ് പാസ് വിതരണം തുടങ്ങാത്തത് വിദ്യാർഥികളെ വലയ്ക്കുന്നു. വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ ഉത്തരവ് വൈകുന്നതാണ് പാസ് വിതരണം തുടങ്ങാത്തതിന് പിന്നിൽ.പ്രൈമറി, ഹൈസ്കൂൾ, പിയുസി, ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് വിവിധ നിരക്കിലാണ് ഒരു വർഷത്തേക്ക് സ്റ്റുഡന്റ്സ് പാസുകൾ നൽകിയിരുന്നത്. പുതിയ പാസ് ലഭിക്കുന്നത് വരെ കഴിഞ്ഞ വർഷത്തെ പാസ് ഉപയോഗിക്കാമെന്ന് ബിഎംടിസി ഉത്തരവിറക്കിയിരുന്നെങ്കിലും പുതുതായി സ്കൂളുകളിലും കോളജുകളിലും ചേർന്നവരാണ് ബുദ്ധിമുട്ടിലായത്. രണ്ടും മൂന്നും ബസ് കയറി സ്കൂളിലെത്തുന്നവർക്ക് അൻപത് രൂപയിൽ കൂടുതൽ പ്രതിദിനം…

Read More

മാല മോഷണങ്ങളില്‍ സ്ത്രീകളും രംഗത്ത് ..ഉദ്യാന നഗരി ജാഗ്രതെ ..!!! വാടക വീട് അന്വേഷിക്കാനെത്തിയ വ്യാജേന വീട്ടുടമസ്ഥയുടെ നേര്‍ക്ക് മുളക് പൊടി എറിഞ്ഞു മാല പൊട്ടിക്കാന്‍ ശ്രമിച്ച മധ്യവയസ്കയെ പോലീസ് അറസ്റ്റു ചെയ്തു ..!സംഭവം നഗരത്തില്‍……!

ബെംഗലൂരു : വാടക വീടു തിരഞ്ഞു വന്നുവെന്ന വ്യജേന വീട്ടുടമസ്ഥ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു …കഴിഞ്ഞ വെള്ളിയാഴ്ച ദാസറ ഹള്ളി ഭുവനേശ്വരി നഗറിലാണ് സംഭവം അരങ്ങേറിയത് . വാടകയ്ക്ക് വീട് അന്വേഷിച്ചു എത്തിയെന്ന വ്യാജേന സമീപ പ്രദേശത്തെ പുട്ടെ ഗൌഡ -ശിവമ്മ ദമ്പതികളുടെ വസതിയിലും എത്തിച്ചേര്‍ന്നു ..വസ്ത്രധാരണത്തിലും സംസാരത്തിലും തികച്ചും മാന്യത പുലര്‍ത്തിയ സ്ത്രീ വസതിയിലെ മുകള്‍ ഭാഗത്തെ നില വാടകയ്ക്ക് നല്‍കുന്നുവെന്ന വാര്‍ത്ത കേട്ടാണു എത്തിയാതെന്നായിരുന്നു അറിയിച്ചത് ..സംഭവം നടക്കുമ്പോള്‍ ശിവമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നു ..തുടര്‍ന്ന്‍…

Read More

നഗരത്തിലെ ആദ്യ ഇ–മാലിന്യ സംസ്കരണ പ്ലാന്റ് നാല് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.

ബെംഗളൂരു:  ഐടി നഗരത്തിലെ ആദ്യ ഇ–മാലിന്യ സംസ്കരണ പ്ലാന്റ് നാല് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് പ്ലാന്റ് ആരംഭിക്കുന്നതെന്ന് കേന്ദ്ര രാസവള മന്ത്രി എച്ച്.എൻ. അനന്ത്കുമാർ പറഞ്ഞു. ഇ–മാലിന്യങ്ങളിൽ 70 ശതമാനവും കംപ്യൂട്ടർ ഉൽപന്നങ്ങളും ബാക്കി മൊബൈൽ ഉൽപന്നങ്ങളുമാണ്. നഗരത്തിൽ ഇ മാലിന്യങ്ങൾ ശേഖരിക്കാൻ വിവിധ സ്ഥാപനങ്ങളുണ്ടെങ്കിലും സംസ്കരണത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. ബെംഗളൂരുവിൽ സംസ്കരണ പ്ലാന്റ് വരുന്നതോടെ ഇമാലിന്യങ്ങൾ വഴിയിൽ തള്ളുന്നത് നിയന്ത്രിക്കാൻ സാധിക്കുമെന്നും മന്ത്രി…

Read More

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; ചിത്രത്തിന്‍റെ പേര് അവാസ്തവം

ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്‌. ‘അവാസ്തവം’ എന്ന പേരിൽ ഇറങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇതേ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂര്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അതിഥിതാരമായി ‘പ്രമുഖ നടനും’ ഉണ്ടാകുമെന്ന് ആളൂര്‍ സൂചിപ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ സുഹൃത്ത് കൂടിയായ പള്‍സര്‍ സുനിക്ക് വേണ്ടി ആളൂർ…

Read More

6 കോച്ച് മെട്രോ ട്രെയിന്‍ ക്ലിക്കായി;ഒരൊറ്റ ദിവസം യാത്ര ചെയ്തത് 3,95 356 പേര്‍;വരുമാനം 1,30,61,151 രൂപ.

ബെംഗളൂരു: നമ്മ മെട്രോയുടെ ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റം യാത്രക്കാർക്കു ഗുണകരമായി. ആദ്യപ്രവൃത്തിദിനമായ തിങ്കളാഴ്ച മെട്രോയിൽ 3,95 356 പേരാണ് യാത്ര ചെയ്തത്. ടിക്കറ്റിനത്തിൽ വരുമാനമായി 1,30,61,151 രൂപയും ലഭിച്ചു. ഈ വർഷം ഇത്രയും പേർ ഒറ്റദിവസം യാത്ര ചെയ്തതു റെക്കോർഡാണ്. കഴിഞ്ഞ വർഷം പൂജ അവധിയോട് അനുബന്ധിച്ച് മെട്രോയിലെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റമായതോടെ കൂടുതൽ പേർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയെന്നാണു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. രാവിലെയും വൈകിട്ടും ബയ്യപ്പനഹള്ളിയിൽനിന്നു മൈസൂരു റോഡ് വരെയും തിരിച്ചുമായി…

Read More

ഫോണുകള്‍ ഇനി സുരക്ഷിതമാണ്: സ്മാര്‍ട്ട്‌ ഫോണുകള്‍ക്കായി എയര്‍ ബാഗ് സംവിധാനം

പതിനായിരക്കണക്കിന് രൂപ മുടക്കി സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവരുടെ ഏറ്റവും വലിയ വേവലാതിക്ക് തിരശീല വീഴുകയാണ്. ഫോണ്‍ താഴെ വീഴുമോ പൊട്ടുമോ അങ്ങനെയുള്ള പേടികളൊന്നും ഇനി വേണ്ട. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സലിന്‍റെ പുതിയ കണ്ടുപിടുത്തം ഈ പേടികളെയെല്ലാം ഇല്ലാതാക്കും. മൊബൈല്‍ ഫോണുകള്‍ക്കുള്ള എയര്‍ബാഗ് നിര്‍മിച്ചുക്കൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ജെര്‍മനിയിലെ ആലെന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഈ 25-കാരന്‍ തന്‍റെ കൈയ്യില്‍ നിന്നും സ്മാര്‍ട്ട്ഫോണ്‍ താഴെ വീണു കേടായതിന് ശേഷമാണ് ഇത്തരം ഒരു സാധ്യതയെക്കുറിച്ച് ആലോചിക്കുന്നത്. നാല് വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് സെന്‍സറിംഗ് സ്പ്രിംഗ്…

Read More

കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് മണിക്കൂറുകള്‍ക്കകം മന്ത്രിയായി കു​ന്‍​വ​ര്‍​ജി ബവാലിയ

അഹമ്മാദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കു​ന്‍​വ​ര്‍​ജി ബ​വാ​ലി​യ​ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ മണിക്കൂറുകള്‍ക്കകം കാബിനറ്റ്‌ പദവിയുള്ള മന്ത്രിയായി അധികാരമേറ്റു. കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച്‌ മണിക്കൂറുകള്‍ക്കമാണ് മന്ത്രിയായി ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ പ്രബല സാമുദായമായ കോ​ളി നേതാവ് കൂടിയായ ബവാലിയ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാക്കളില്‍ ഒരാളായിരുന്നു. കോ​ളി സ​മു​ദാ​യ നേ​താ​വും കൂടിയായിരുന്ന അദ്ദേഹം രാ​ജ്കോ​ട്ടി​ലെ ജ​സ്ദ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു നാ​ലു​വ​ട്ടം അദ്ദേഹം നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടുണ്ട്. കൂടാതെ 2009-ല്‍ ​രാ​ജ്കോ​ട്ടി​ല്‍​നി​ന്നു൦ ലോ​ക്സ​ഭ​യി​ലേ​ക്കു൦ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ പ്രതിപക്ഷ നേതാവ് പദവിക്കായി…

Read More

സ്ത്രീ സുരക്ഷക്കായി ബെംഗളൂരുവിന് കേന്ദ്രത്തിന്റെ 667 കോടി രൂപ;തുക മറ്റെല്ലാ സിറ്റികളെക്കാള്‍ കൂടുതല്‍.

ബെംഗളൂരു : സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നഗരത്തിന്  കേന്ദ്ര സര്‍ക്കാരിന്റെ 667 കോടി രൂപ ലഭിക്കും.ബിബിഎംപി നല്‍കിയ പ്രൊപോസല്‍ “സേഫ് സിറ്റി”പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം തുക അനുവദിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബെംഗളൂരു സിറ്റി പോലീസിന്റെ സഹായത്തോടെ യാണ് ബി ബി എം പി പ്രൊപോസല്‍ നല്‍കിയത്. നഗരത്തില്‍ ഉടനീളം സി സി ടി വി ക്യാമറകള്‍,പോലിസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ഹെല്പ് ഡെസ്ക്കള്‍,എന്‍ ജി ഓ കളുമായി ചേര്‍ന്ന് ഉള്ള സഹായങ്ങള്‍,കോളേജ്,സ്കൂള്‍ എന്നിവയുടെ സമീപത്ത് വനിതാ പോലിസ് ഔട്ട്‌ പോസ്റ്റ്‌ കള്‍ ,ജി ഐ എസ്…

Read More

നിപ വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകൾ.

കോഴിക്കോട്:  കോഴിക്കോട് പേരാമ്പ്രയില്‍ കണ്ടെത്തിയ നിപാ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു. പേരാമ്പ്രയിലെ വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ലയെന്നും. നിപാ വൈറസ് വാഹകരല്ലാത്ത ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലുകളെയാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം…

Read More
Click Here to Follow Us