ബെംഗളൂരു: സഖ്യ സർക്കാരിൻറെ തകർച്ചക്ക് പിന്നിൽ ദേവഗൗഡയും മക്കളും ആണെന്ന സിദ്ധരാമയ്യയുടെ ആരോപണത്തിന് തക്കസമയത്ത് മറുപടി നൽകുമെന്നും മുൻ മുഖ്യമന്ത്രി കുമാരസ്വാമി.
ഇരു വിഭാഗത്തേയും മയപ്പെടുത്തുന്ന രീതിയിലായിരുന്നു തുടർന്നുള്ള വാക്കുകൾ.
മതനിരപേക്ഷ രാഷ്ട്രീയകക്ഷികൾ കൈകോർത്തു നിന്നു പോരാടേണ്ട സമയമാണിത് രാഷ്ട്രീയം ചെളിവാരി എറിയാനുള്ളത് അല്ല എന്നും കുമാര സ്വാമി കൂട്ടിച്ചേർത്തു.
അതേ സമയം തന്റെ മകൻ നിരവധി തവണ കരഞ്ഞു പറഞ്ഞിട്ടും രാജിവെക്കാൻ സമ്മതിച്ചില്ല എന്ന് ദേവഗൗഡ പറഞ്ഞു.
അഞ്ചുവർഷം മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ കൂടി അഭിപ്രായം മാനിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്നാണ് കുമാരസ്വാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
അത് തെറ്റായ തീരുമാനമായിരുന്നു കുമാരസ്വാമി പലകുറി കരഞ്ഞുകൊണ്ട് മുഖ്യമന്ത്രിപദം ഒഴിയാൻ തയ്യാറാണെന്നു പറഞ്ഞിരുന്നു എന്നാൽ മതേതര കക്ഷികളുടെ ഭാവി ഓർത്ത് താൻ വിലക്കി എന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.