പ്രതിപക്ഷത്ത് പൊരിഞ്ഞ അടി! ഗൗഡ കുടുംബത്തിനെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ;”സർക്കാറിനെ വീഴ്ത്തിയത് പിതാവും പുത്രൻമാരും ചേർന്ന്,സ്വന്തം മക്കൾ ഒഴികെ ആരെയും വളരാൻ അനുവദിക്കില്ല”

ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനും സർക്കാരിൻറെ പതനത്തിനും കാരണം താനാണെന്ന് ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ ആരോപണത്തിന് തിരിച്ചടിയായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ.

സർക്കാർ വീണതിനു പിന്നിൽ ദേവഗൗഡയുടെ മക്കളായ കുമാരസ്വാമിയും രേവണ്ണയുമാണ്. “പിതാവും പുത്രൻമാരും ” സർക്കാറിനെ തകർത്തു.

സ്വന്തം കുടുംബാംഗങ്ങളെ അല്ലാതെ മറ്റാരെയും രാഷ്ട്രീയത്തിൽ വളരാൻ അനുവദിക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടും അദ്ദേഹത്തിന് ചെറുമകൻ നിഖിലിന്റെ പരാജയത്തിൽ കാരണം താൻ ആണെന്നാണ് ആരോപണം.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

എന്നാൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പരാജയത്തിന് പിന്നിൽ ആരാണെന്നും ബിജെപിക്ക് വോട്ട് ചെയ്ത പ്രവർത്തകർക്ക് എന്ന് എന്തു നടപടി എടുത്തെന്നും ദേവഗൗഡ വ്യക്തമാക്കണം.

തർക്കം രൂക്ഷമായതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോൺഗ്രസ് – ജെ.ഡി.എസ് സഖ്യം തകർന്നേക്കും എന്ന അഭ്യൂഹം ശക്തമായി.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

17 എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts