ബെംഗളൂരു : മേയ് മൂന്നാം തീയതി ആണ് തമിഴ് നാടിലെ ജോലി തമിഴന്മാര്‍ക്ക് എന്ന ഹാഷ് ടാഗ്ഗില്‍ യുവാക്കള്‍ ട്വിറ്റെറില്‍ പ്രചരണം ആരംഭിക്കുന്നത്,റെയില്‍വേ ,ബാങ്ക് അടക്കമുള്ള തമിഴ്നാട്ടിലെ ജോലികള്‍ വരെ ഉത്തരേന്ത്യക്കാര്‍ തട്ടിയെടുക്കുന്നു എന്നായിരുന്നു പരിഭവം.
അടുത്ത ദിവസം മേയ് 4 ന്,കര്‍ണാടകയിലെ യുവാക്കള്‍ ട്വിറ്റെറില്‍ പ്രചരണം ആരംഭിച്ചു,#KarnatakaJobForKannadigas എന്നാണ് ഹാഷ് ടാഗ്,ഇതുവരെ പത്തുലക്ഷത്തില്‍ അധികം പേര്‍ പ്രതികരിച്ച് കഴിഞ്ഞു.
പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ നഗരത്തിലെ സര്‍ക്കാര്‍-സ്വകാര്യ ജോലികള്‍ കൈയേറിയിരിക്കുകയാണ് എന്നതാണ് പ്രധാന പരാതി.
ಸಾಮಾಜಿಕ ಜಾಲತಾಣದಲ್ಲಿ ನಮ್ಮ ರಾಜ್ಯದ ಯುವ ಜನತೆ ರಾಜ್ಯದಲ್ಲಿ ಸೃಷ್ಟಿಯಾಗುವ ಉದ್ಯೋಗಳು ಕನ್ನಡಿಗರಿಗೆ ದಕ್ಕಬೇಕು ಎಂದು ಹೋರಾಟ ನೆಡೆಸುತ್ತಿರುವುದನ್ನು ಗಮನಿಸಿದ್ದೇನೆ.
ಕನ್ನಡಿಗರ ಹಕ್ಕೊತ್ತಾಯವನ್ನು ಪರಿಗಣಿಸಿ ಕಾನೂನಿನ ಚೌಕಟ್ಟಿನಲ್ಲಿ ಹೇಗೆ ಕಾರ್ಯರೂಪಕ್ಕೆ ತರಬಹುದು ಎಂದು ಸಲಹೆ ಪಡೆಯಲಾಗುವುದು.
#KarnatakaJobsForKannadigas— H D Kumaraswamy (@hd_kumaraswamy) May 4, 2019
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചരണം താന്‍ ശ്രദ്ധിക്കുന്നുണ്ട് ,ഇത് എങ്ങനെ നിയമപരമാക്കി മാറ്റാം എന്നാ കാര്യത്തെക്കുറിച്ച് ചിന്തിക്കുകയാണ് എന്ന് മുഖ്യമന്ത്രി എച് ഡി കുമാര സ്വാമി ട്വീറ്റ് ചെയ്തു.
ಖಾಸಗಿ ಕ್ಷೇತ್ರವೂ ಸೇರಿದಂತೆ ಕರ್ನಾಟಕದಲ್ಲಿ ಕನ್ನಡಿಗರಿಗೆ ಉದ್ಯೋಗದಲ್ಲಿ ಮೊದಲ ಆದ್ಯತೆ ನೀಡಬೇಕೆಂಬುದು ನನ್ನ ನಿಲುವು. ಕರ್ನಾಟಕದ ಉದ್ಯೋಗಗಳು ಕನ್ನಡಿಗರಿಗೆ ನೀಡಬೇಕೆಂದು ಸಾಮಾಜಿಕ ಜಾಲತಾಣದಲ್ಲಿ ನಡೆಯುತ್ತಿರುವ ಅಭಿಯಾನಕ್ಕೆ ನನ್ನ ಬೆಂಬಲ ಇದೆ.#KarnatakaJobsForKannadigas
— Siddaramaiah (@siddaramaiah) May 4, 2019
സ്വകാര്യ മേഖയില്‍ അടക്കം ജോലിക്ക് കന്നടികര്‍ക്ക് ആദ്യപരിഗണന ലഭിക്കണം എന്നതാണ് എന്റെ അഭിപ്രായം,ഞാന്‍ സോഷ്യല്‍ മീഡിയയിലെ ഈ പ്രചാരണത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു എന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ಕರ್ನಾಟಕದಲ್ಲಿ ಸೃಷ್ಟಿಯಾಗುವ ಉದ್ಯೋಗಗಳು ಮೊದಲಿಗೆ ಕನ್ನಡಿಗರಿಗೆ ದಕ್ಕಬೇಕು. ಈ ನಿಟ್ಟಿನಲ್ಲಿ ನಡೆದಿರುವ ಸದುದ್ದೇಶ ಪೂರಿತ ಅಭಿಯಾನಕ್ಕೆ ನನ್ನ ಸಂಪೂರ್ಣ ಬೆಂಬಲವಿದೆ.
ಇದು ಯಾವುದೇ ಕಾರಣಕ್ಕೂ ಹೊರ ರಾಜ್ಯದವರ ಮತ್ತು ಅನ್ಯ ಭಾಷಿಗರ ವಿರುದ್ಧದ ಹೋರಾಟವಾಗಬಾರದು.
— Chowkidar C T Ravi ?? ಸಿ ಟಿ ರವಿ (@CTRavi_BJP) May 4, 2019
അതെ സമയം ബി ജെ പിയുടെ ഉന്നത നേതാക്കളില്‍ നിന്നും ഒരു പ്രതികരണവും ഈ വിഷയത്തില്‍ ഇതുവരെ വന്നിട്ടില്ല എന്നാല്‍ എം.എല്‍. എ ആയ സി ടി രവി ഈ ആശയപ്രചാരകര്‍ക്ക് പിന്തുണയുമായി മുന്നോട്ടു വന്നു”കന്നടികര്‍ക്ക് ജോലികളില്‍ മുന്‍ഗണന കൊടുക്കണം എന്നാ പ്രചാരണത്തെ ഞാനും പിന്തുണയ്ക്കുന്നു,എന്നാല്‍ ഇത് കന്നടികരും മറ്റു ഭാഷക്കാരും തമ്മിലുള്ള യുദ്ധമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളിലെ നിതാക്കാതിനു ശേഷം മറ്റു സംസ്ഥാനങ്ങള്‍ കൂടി ഇത്തരം തീരുമാനങ്ങളുമായി കര്‍ശനമായി മുന്നോട്ടു പോയാല്‍ “അന്യന്റെ വളപ്പിലെ പുല്ലു കണ്ട് പശുവിലെ വളര്‍ത്തുന്ന” നമ്മുടെ രാഷ്ട്രീയ നേതൃത്വം കണ്ണ് തുറക്കും എന്ന് പ്രതീക്ഷിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.