ഇമ്രാൻഖാൻ ടിപ്പുസുൽത്താനെ പ്രകീർത്തിച്ചു!;സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്‌പോര്!

ബെംഗളൂരു: ഇമ്രാൻഖാൻ ടിപ്പുസുൽത്താനെ പ്രകീർത്തിച്ചു!; സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്‌പോര്! ടിപ്പുസുൽത്താന്റെ ചരമ വാർഷികത്തോടനുബന്ധിച്ചാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘ടിപ്പുസുൽത്താനെ ആദരിക്കുന്നെന്നും അടിമയായി ജീവിക്കുന്നതിന് പകരം അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിക്കുകയായിരുന്നെന്നുമാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കർണാടകത്തിൽ ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഇത് ചൂണ്ടിക്കാട്ടി ബി.ജെ.പി. രാജ്യസഭാംഗവും ഏഷ്യാനെറ്റ്‌ ന്യൂസ്‌ ന്റെ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റാണ് വാക്‌പോരിനിടയാക്കിയത്. ഇമ്രാൻഖാനെ ആലിംഗനം ചെയ്യാനുള്ള സിദ്ധരാമയ്യയുടെ സമയമിതാണെന്നും ഇതിലൂടെ വേഗത്തിൽ രാഹുൽഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും ഇഷ്ടക്കാരനാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറുടെ ട്വീറ്റ്. എന്നാൽ ശത്രുരാജ്യത്തിന്റെ പ്രധാനമന്ത്രിയോടൊപ്പം ബിരിയാണി കഴിക്കുന്ന നരേന്ദ്രമോദിയല്ല ഞാനെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...

പാർട്ടി ബോസിന്റെ അടിമയായി ജീവിക്കുന്നതിനേക്കാൾ നിങ്ങൾക്ക് നല്ലത് ടിപ്പുസുൽത്താന്റെ ജീവിതം നയിക്കുന്നതാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. 2017-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലഹോറിൽ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കാണാനെത്തിയതിനെ പരാമർശിച്ചായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts