സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

ബെംഗളൂരു: നാഷണൽ കോമൺ മൊബിലിറ്റി കാർഡുകളുടെ (NCMC) റീചാർജ് സംവിധാനത്തിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടർന്ന് ബെംഗളൂരു മെട്രോയിൽ യാത്രാക്ലേശം രൂക്ഷമായി. വ്യാഴാഴ്ച വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിലാണ് തകരാർ സംഭവിച്ചത്. ഇതോടെ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

സാങ്കേതിക തകരാർ താല്കാലികമാണെന്നും സേവനം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. സ്മാർട്ട് കാർഡുകൾ ഉപയോഗിക്കുന്ന യാത്രക്കാർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും, പകരം ക്യു.ആർ (QR) ടിക്കറ്റുകളോ ടോക്കണുകളോ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ആർ.ബി.എൽ (RBL) ബാങ്ക് വിതരണം ചെയ്യുന്ന ഈ മൊബിലിറ്റി കാർഡുകൾ വഴിയാണ് നിലവിൽ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ 15 ശതമാനത്തോളം പേരും യാത്ര ചെയ്യുന്നത്.

റീചാർജ് സംവിധാനം മുടങ്ങിയത് സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യൂവിന് കാരണമായി. ഇത് ട്രെയിനുകളിൽ കടുത്ത തിരക്കിലേക്കാണ് നയിച്ചത്. പ്രത്യേകിച്ച്, ആർ.വി റോഡിൽ വെച്ച് യെല്ലോ ലൈനുമായി ബന്ധിപ്പിക്കുന്ന ഗ്രീൻ ലൈൻ മെട്രോയിലാണ് തിരക്ക് അനിയന്ത്രിതമായത്. മാദവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിൽ യാത്രക്കാർക്ക് തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്യേണ്ടി വന്നതെന്ന് സ്ഥിരം യാത്രക്കാർ പറഞ്ഞു. വാർത്ത പുറത്തുവിടുന്ന സമയം വരെയും സാങ്കേതിക തകരാർ പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts