ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ബെംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ഒളിവിൽ പോയ അമ്മയെയും ലിവ്-ഇൻ പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയായ പ്രിയങ്കയെ (39) ഹാസൻ ജില്ലയിലെ സക്ലേഷ്പൂരിലുള്ള ഒരു ഹോംസ്റ്റേയിൽ നിന്നാണ് കടുഗോഡി പോലീസ് വ്യാഴാഴ്ച പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

അഭിഭാഷകയായ പ്രിയങ്ക, കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാനായി ഇവർ ആദ്യം മൈസൂരിലേക്കും പിന്നീട് സക്ലേഷ്പൂരിലേക്കും മാറുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിന്റെ പശ്ചാത്തലത്തിൽ പോലീസ് നടത്തിയ സമർത്ഥമായ നീക്കത്തിനൊടുവിലാണ് പ്രിയങ്ക കുടുങ്ങുന്നത്. കേസിലെ ഒന്നാം പ്രതിയായ മോഹൻ ജി.എമ്മിന്റെ (40) അടുത്ത സുഹൃത്തും സിവിൽ എഞ്ചിനീയറുമായ ചിരാന്തിനെ പോലീസ് ആദ്യം പിന്തുടർന്നു. മോഹന്റെ അറസ്റ്റിന് ശേഷം ബെംഗളൂരുവിൽ നിന്ന് രക്ഷപ്പെടാൻ ചിരാന്താണ് പ്രിയങ്കയെ സഹായിച്ചത്. ഇയാൾ പ്രിയങ്കയെ കെഎസ്ആർടിസി ബസ്സിൽ സക്ലേഷ്പൂരിൽ എത്തിക്കുകയും തന്റെ പരിചയക്കാരന്റെ ഹോംസ്റ്റേയിൽ താമസമൊരുക്കുകയുമായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഏറെ അകലെയായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ലെന്ന് കരുതിയാണ് ഈ സ്ഥലം തിരഞ്ഞെടുത്തത്.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ചിരാന്തിൽ നിന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അഞ്ചംഗ പോലീസ് സംഘം ഹോംസ്റ്റേയിൽ എത്തി റെയ്ഡ് നടത്തുകയായിരുന്നു. പോലീസ് എത്തുമ്പോൾ പ്രിയങ്ക മുറിയിൽ ഉറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി പോലീസിനെ കണ്ട ഞെട്ടലിൽ ഇവർ പൊട്ടിക്കരയുകയും താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറയുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, കൃത്യം നടത്താനുള്ള യഥാർത്ഥ കാരണം എന്നിവ കണ്ടെത്താൻ പ്രിയങ്കയെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പ്രിയങ്കയുടെയും പ്രവീൺ ബി.യുടെയും മകളായ വെന്നില (5) കൊല്ലപ്പെട്ട കേസിലാണ് ഈ അറസ്റ്റ്. റിയൽറ്റർ ആയ മോഹനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 25-നാണ് വെന്നിലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. പ്രിയങ്കയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഹൊസകോട്ട് ഭാഗത്ത് ബിരിയാണി കഴിക്കാൻ കുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടുപോയ മോഹൻ, മർദ്ദിച്ചും ശ്വാസം മുട്ടിച്ചും വെന്നിലയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

ഈ കൊലപാതകത്തെക്കുറിച്ച് പ്രിയങ്കയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ് പോലീസ് സംശയിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രിയങ്ക നൽകിയ പരസ്പരവിരുദ്ധമായ മൊഴികളാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് കുട്ടിയുടെ പിതാവായ പ്രവീൺ ബി. പോലീസിനെ സമീപിക്കുകയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതിപ്പെടുകയുമായിരുന്നു. കുട്ടിയുടെ ചർമ്മത്തിന്റെ നിറത്തിൽ (Complexion) പ്രിയങ്കയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും, ഇതും കൊലപാതകത്തിന് പിന്നിലെ ഒരു കാരണമാണോ എന്ന കാര്യവും പോലീസ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts