നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

ഹാവേരി: കർണാടകയിലെ ഹാവേരി ജില്ലയിലുള്ള സാവനൂർ താലൂക്കിലെ നീരൽഗി ഗ്രാമത്തിൽ നിധി തിരയുന്നതിനായി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം അക്രമികൾ കുപ്പായം തോണ്ടി തകർത്തതായി പരാതി.

നീരൽഗി നിവാസിയായ ഫക്കീരപ്പ യല്ലപ്പ മാദർ എന്നയാളാണ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ക്ഷേത്രം തകർക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്ന സ്ഥലം കുഴിക്കുകയും ചെയ്തതായി കാണിച്ച് പോലീസിൽ പരാതി നൽകിയത്. ജൂൺ 4-ന് വൈകുന്നേരം അക്രമികൾ മാദറിന്റെ ഭൂമിയിൽ അതിക്രമിച്ച് കയറുകയും ക്ഷേത്രം തകർത്ത് വിഗ്രഹങ്ങൾ മാറ്റിസ്ഥാപിക്കുകയുമായിരുന്നു എന്ന് പോലീസ് അറിയിച്ചു.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ഇതിന് ശേഷം നിധി ഒളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ ഇവർ മണ്ണുമാന്തി യന്ത്രം (ജെസിബി) ഉപയോഗിച്ച് പത്തടിയിലധികം താഴ്ചയുള്ള വലിയ കുഴിയുമെടുത്തു. അക്രമികളുടെ ഈ പ്രവൃത്തി തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts