വിഷുപ്പുലരിയെ വരവേറ്റ് മറുനാടൻ മലയാളികൾ

ബെംഗളൂരു : കൊന്നപ്പൂവിന്റെ പൊന്നണിഞ്ഞെത്തുന്ന വിഷുപ്പുലരിയെ വരവേറ്റ് നഗരത്തിലെ മലയാളികൾ.

വിപണിയിലെത്തുന്ന കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയും പഴങ്ങളും മറ്റ് കാർഷിക വിഭവങ്ങളുംകൊണ്ട് വിഷുക്കണിയൊരുക്കാനുള്ള തിരക്കിലായിരുന്നു മലയാളികൾ.

നാട്ടിലെ കൊന്നപ്പൂവില്ലാതെ കണിയൊരുക്കാനാവില്ല മലയാളികൾക്ക് നാട്ടിൽനിന്ന് കൊന്നപ്പൂവെത്തിച്ച് അംഗങ്ങൾക്ക് നൽകി മലയാളിസംഘടനകൾ .

നഗരത്തിലെ മലയാളികളുടെ ക്ഷേത്രങ്ങളിൽ വിഷുപ്പുലരിയിൽ വിപുലമായി കണിയൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. വിഷുപ്പുലരിയിൽ കണികാണാൻ ഭക്തർ ക്ഷേത്രങ്ങളിത്തി.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

പല മലയാളി സമാജങ്ങളുടെയും നേതൃത്വത്തിൽ കണിയൊരുക്കാനുള്ള വിഭവങ്ങൾ സംഘടിപ്പിച്ച് അംഗങ്ങളുടെ വീടുകളിലെത്തിച്ചു നൽകി.

ദൊഡ്ഡബല്ലാപുരയിൽനിന്നാണ് കൊന്നപ്പൂക്കൾ ശേഖരിച്ചത്. ചക്ക, മാങ്ങ മുതൽ പറങ്കിമാങ്ങപ്പഴം വരെ വിഭവങ്ങളിൽ ഈ വർഷത്തെ വിഷു വിപണിയിൽ ഇടം പിടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts