യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.

മലയാളിയായ സന്തോഷ് ഡാനിയലാണ് അറസ്റ്റിലായത്.

കോഴിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.

വൈറ്റ് ഫീല്‍ഡിലെ കാര്‍ ഷോറൂമില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി സംഭവത്തിനു ശേഷം ഹൊസൂരിലേക്കും പിന്നീട് സേലത്തേക്കും രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.

അന്വേഷണം ഭയന്ന് കേരളത്തിലേക്ക് പോയ പ്രതി കോഴിക്കോട് നടുവണ്ണൂരില്‍ വെച്ചാണ് കര്‍ണാടക പോലീസിന്റെ പിടിയിലായത്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

എസ് ജി പല്യയില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു.

ഈ മാസം മൂന്നിനാണ് അതിക്രമം നടന്നത്. രാത്രി ബിടിഎം ലേഔട്ടില്‍ രണ്ടുയുവതികള്‍ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു.

തെരുവിലൂടെ നടന്നു പോയ പെണ്‍കുട്ടികളില്‍ ഒരാളെ പ്രതി കടന്നു പിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts