ബെംഗളുരു: മൂന്ന് കിലോയിലധികം സ്വർണാഭരണങ്ങളുമായി ജ്വല്ലറി ജീവനക്കാരൻ കടന്നു. സി.ടി സ്ട്രീറ്റിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനാണ് മുങ്ങിയത്. മോഷ്ടിച്ച ആഭരണങ്ങള്‍ക്ക് 2.8 കോടിയിലധികം വിലവരും. മേത്ത ജുവല്‍സിന്റെ ഉടമയായ രാകേഷ് കുമാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അള്‍സൂർ ഗേറ്റ് പോലീസ് കേസെടുത്തു.
Read MoreDay: 14 April 2025
പരീക്ഷ സമ്മർദം; വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
ബെംഗളുരു: പരീക്ഷാ സമ്മർദ്ദം മൂലം 20 വയസ്സുകാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ താമസിക്കുന്ന അപ്പാർട്ട്മെന്‍റിലെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. കെഎല്‍ഇ ഡെന്‍റല്‍ കോളേജിലെ രണ്ടാം വർഷ ഡെന്‍റല്‍ വിദ്യാർത്ഥിനിയായിരുന്നു സൗമ്യ. പരീക്ഷയുമായി ബന്ധപ്പെട്ട് സമ്മർദ്ദവും വിഷാദവും വിദ്യാർഥിനിക്ക് ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തില്‍ മനംനൊന്ത് ഈ മാസം ആദ്യം മാത്രം കർണാടകയില്‍ അഞ്ച് വിദ്യാർത്ഥികളെങ്കിലും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മൈസൂരു, ബെല്ലാരി, ദാവണഗരെ,…
Read Moreഅഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു
ബെംഗളുരു: ഹുബ്ബള്ളിയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു. തെളിവെടുപ്പിനിടെ ഇയാള്‍ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു എന്നുമാണ് കർണാടക പോലീസ് അറിയിച്ചത്. സംഭവത്തില്‍ രണ്ട് പോലീസുകാരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് വെടിയേറ്റ് മരിച്ചത്. ഒരു വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ സൗഹൃദം നടിച്ച് എടുത്തുകൊണ്ട് പോവുകയും പീഡനത്തിനൊടുവില്‍ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങളില്‍…
Read Moreനഗരത്തിൽ അനധികൃത കുഴൽക്കിണർ നിർമാണം തടയാൻ നീക്കവുമായി ബിഡബ്ല്യുഎസ്എസ്ബി
ബെംഗളൂരു : നഗരത്തിലെ അനധികൃത കുഴൽക്കിണർ നിർമാണം തടയാൻ നീക്കങ്ങളുമായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി). ഇതിനായി കർണാടക ഗ്രൗണ്ട് വാട്ടർ (റെഗുലേഷൻ ആൻഡ് കൺട്രോൾ ഓഫ് ഡിവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റ്) ആക്ട്, 2011 ഭേദഗതി ചെയ്യാൻ നിർദേശിക്കാനാണ് ബോർഡിന്റെ തീരുമാനം. നിലവിലുള്ള നിയമപ്രകാരം അനധികൃതമായി കുഴൽക്കിണർ കുഴിക്കുന്നത് നോൺ കൊഗ്നിസബിൾ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. ഇത് കോഗ്നിസിബിൾ കുറ്റമായി കണക്കാക്കിയാൽ അനധികൃത കുഴൽക്കിണറുകൾ തടയാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. നിലവിൽ നോൺ കൊഗ്നിസിബിൾ കുറ്റമായതിനാൽ അനധികൃത കുഴൽക്കിണറുകൾക്കെതിരേ…
Read Moreയുവതിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മലയാളിയായ സന്തോഷ് ഡാനിയലാണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. വൈറ്റ് ഫീല്‍ഡിലെ കാര്‍ ഷോറൂമില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി സംഭവത്തിനു ശേഷം ഹൊസൂരിലേക്കും പിന്നീട് സേലത്തേക്കും രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ഭയന്ന് കേരളത്തിലേക്ക് പോയ പ്രതി കോഴിക്കോട് നടുവണ്ണൂരില്‍ വെച്ചാണ് കര്‍ണാടക പോലീസിന്റെ പിടിയിലായത്. എസ് ജി പല്യയില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് പൊലീസ്…
Read Moreവിഷുപ്പുലരിയെ വരവേറ്റ് മറുനാടൻ മലയാളികൾ
ബെംഗളൂരു : കൊന്നപ്പൂവിന്റെ പൊന്നണിഞ്ഞെത്തുന്ന വിഷുപ്പുലരിയെ വരവേറ്റ് നഗരത്തിലെ മലയാളികൾ. വിപണിയിലെത്തുന്ന കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയും പഴങ്ങളും മറ്റ് കാർഷിക വിഭവങ്ങളുംകൊണ്ട് വിഷുക്കണിയൊരുക്കാനുള്ള തിരക്കിലായിരുന്നു മലയാളികൾ. നാട്ടിലെ കൊന്നപ്പൂവില്ലാതെ കണിയൊരുക്കാനാവില്ല മലയാളികൾക്ക് നാട്ടിൽനിന്ന് കൊന്നപ്പൂവെത്തിച്ച് അംഗങ്ങൾക്ക് നൽകി മലയാളിസംഘടനകൾ . നഗരത്തിലെ മലയാളികളുടെ ക്ഷേത്രങ്ങളിൽ വിഷുപ്പുലരിയിൽ വിപുലമായി കണിയൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. വിഷുപ്പുലരിയിൽ കണികാണാൻ ഭക്തർ ക്ഷേത്രങ്ങളിത്തി. പല മലയാളി സമാജങ്ങളുടെയും നേതൃത്വത്തിൽ കണിയൊരുക്കാനുള്ള വിഭവങ്ങൾ സംഘടിപ്പിച്ച് അംഗങ്ങളുടെ വീടുകളിലെത്തിച്ചു നൽകി. ദൊഡ്ഡബല്ലാപുരയിൽനിന്നാണ് കൊന്നപ്പൂക്കൾ ശേഖരിച്ചത്. ചക്ക, മാങ്ങ മുതൽ പറങ്കിമാങ്ങപ്പഴം വരെ…
Read More