അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു 

ബെംഗളുരു: ഹുബ്ബള്ളിയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു.

തെളിവെടുപ്പിനിടെ ഇയാള്‍ പോലീസുകാരെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു എന്നുമാണ് കർണാടക പോലീസ് അറിയിച്ചത്.

സംഭവത്തില്‍ രണ്ട് പോലീസുകാരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് വെടിയേറ്റ് മരിച്ചത്.

ഒരു വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ സൗഹൃദം നടിച്ച്‌ എടുത്തുകൊണ്ട് പോവുകയും പീഡനത്തിനൊടുവില്‍ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ കുട്ടിയെ എടുത്തുകൊണ്ടു പോകുന്നത് വ്യക്തമായിരുന്നു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

കർണാടകയിലെ കൊപ്പാള്‍ സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ അച്ഛൻ പെയിന്റിങ് തൊഴിലാളിയും അമ്മ വീട്ടുജോലികള്‍ ചെയ്യുന്നയാളുമാണ്.

അമ്മ ജോലിക്ക് പോയ വീടിന്റെ മുന്നില്‍ നിന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനെയാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോയത്.

പിന്നീട് കുട്ടിയെ കാണാതായെന്ന് മനസിലായപ്പോള്‍ നാട്ടുകാർ ഒന്നാകെ അന്വേഷിച്ചിറങ്ങി.

ഇതിനിടെ തൊട്ടടുത്തുള്ള ഷീറ്റിട്ട ഒരു കെട്ടിടത്തിന്റെ ശുചിമുറിയില്‍ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി.

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബത്തിന് നീതി നേടി വലിയ ജനക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കണ്ടെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

തുടർന്നു തെളിവെടുപ്പിനായി താമസ സ്ഥലത്ത് കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ പോലീസുകാരെ ആക്രമിക്കാനും പോലീസ് വാഹനം നശിപ്പിക്കാനും ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പോലീസ് ആദ്യം ആകാശത്തേക്ക് വെടിവെച്ചു.

എന്നാല്‍ ഇയാള്‍ കീഴടങ്ങാൻ തയ്യാറാവാതെ ഓടി രക്ഷപ്പെടാൻ നോക്കിയപ്പോള്‍ അത് തടയാനായി സംഘത്തിലുണ്ടായിരുന്ന വനിതാ എസ്‌ഐ അന്നപൂർണ പ്രതിക്ക് നേരെ വെടിവെച്ചു എന്നാണ് പോലീസ് അറിയിച്ചത്.

രണ്ട് വെടിയുണ്ടകള്‍ ഇയാളുടെ ശരീരത്തില്‍ തറച്ചു.

പോലീസുകാർ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഹുബ്ബള്ളി പോലീസ് മേധാവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts