പരീക്ഷ സമ്മർദം; വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി 

ബെംഗളുരു: പരീക്ഷാ സമ്മർദ്ദം മൂലം 20 വയസ്സുകാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ താമസിക്കുന്ന അപ്പാർട്ട്മെന്‍റിലെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.

കെഎല്‍ഇ ഡെന്‍റല്‍ കോളേജിലെ രണ്ടാം വർഷ ഡെന്‍റല്‍ വിദ്യാർത്ഥിനിയായിരുന്നു സൗമ്യ.

പരീക്ഷയുമായി ബന്ധപ്പെട്ട് സമ്മർദ്ദവും വിഷാദവും വിദ്യാർഥിനിക്ക് ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തില്‍ മനംനൊന്ത് ഈ മാസം ആദ്യം മാത്രം കർണാടകയില്‍ അഞ്ച് വിദ്യാർത്ഥികളെങ്കിലും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

മൈസൂരു, ബെല്ലാരി, ദാവണഗരെ, ഹാവേരി ജില്ല, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ആത്മഹത്യാ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതിനെ തുടർന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഫലം പ്രഖ്യാപിക്കുമ്പോള്‍, ഒരു വിദ്യാർത്ഥിയും ‘പരാജയപ്പെട്ടു’ എന്ന് പ്രഖ്യാപിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.

“ആദ്യ പരീക്ഷയുടെ ഫലമാണിത്. വിജയിക്കാത്ത വിദ്യാർത്ഥികള്‍ക്കായി രണ്ട് റൗണ്ട് പരീക്ഷകള്‍ കൂടി നടത്തും.

വിദ്യാർത്ഥികള്‍ക്കായി മൂന്ന് പരീക്ഷകള്‍ നടത്താൻ ഞങ്ങളുടെ വകുപ്പ് തീരുമാനിച്ചു. ഒരു വിദ്യാർത്ഥിയെയും ഞങ്ങള്‍ പരാജയപ്പെട്ടതായി പ്രഖ്യാപിക്കുന്നില്ല. വിജയിച്ച ഉദ്യോഗാർത്ഥികളുടെ ഫലം മാത്രമേ ഞങ്ങള്‍ പ്രഖ്യാപിക്കുന്നുള്ളൂ,” – മന്ത്രി പറഞ്ഞു. പരീക്ഷ പാസാകാത്ത വിദ്യാർത്ഥികള്‍ നിരാശരാകരുത് എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും അഭ്യർത്ഥിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts