വിഷു തിരക്ക്; കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു 

ബെംഗളൂരു : വിഷു തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.

ഇന്ന് രാത്രി 11. 55 ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ (06573) നാളെ ഉച്ചക്ക് 1. 30ന് കണ്ണൂരിൽ എത്തിച്ചേരും.

  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു

തിരിച്ച് ട്രെയിൻ (06574) ഏപ്രിൽ 14ന് തിങ്കളാഴ്ച 6 25 കണ്ണൂരിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ എട്ടുമണിക്ക് എസ്എംവിടി ബെംഗളൂരുവിലേക്ക് എത്തിച്ചേരും.

കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷോർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us