അനധികൃത ഭൂമിയിടപാട്: സിദ്ധരാമയ്യക്കെതിരെ കേസെടുക്കണമെന്ന് കോടതി

ബെംഗളൂരു: അനധികൃത ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട്  കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.

കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എ എസ്.എ. രാംദാസ്, മുന്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം ജി. മധുസൂദന്‍ എന്നിവര്‍ക്കും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ 23 ന് കോടതിയില്‍ ഹാജരാകേണ്ടതാണ്. സാമൂഹികപ്രവര്‍ത്തകന്‍ എ. ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

സിദ്ധരാമയ്യ മൈസൂരുവിലെ ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി വീട് നിര്‍മിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സിദ്ധരാമയ്യയോടൊപ്പം മൈസൂരു നഗരവികസന അതോറിറ്റി മുന്‍ പ്രസിഡന്റ് സി. വസവഗൗഡ, ധ്രുവ കുമാര്‍, കമ്മീഷണര്‍ പിഎസ്. കാന്തരാജു എന്നിവര്‍ക്കെതിരെയും കേസുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts