നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; ചിത്രത്തിന്‍റെ പേര് അവാസ്തവം

ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്‌. ‘അവാസ്തവം’ എന്ന പേരിൽ ഇറങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇതേ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂര്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അതിഥിതാരമായി ‘പ്രമുഖ നടനും’ ഉണ്ടാകുമെന്ന് ആളൂര്‍ സൂചിപ്പിച്ചിരുന്നു.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ സുഹൃത്ത് കൂടിയായ പള്‍സര്‍ സുനിക്ക് വേണ്ടി ആളൂർ ഹാജരായതില്‍ വലിയ സംഭവ വികാസങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വർഷമായി നീളുന്ന കേസിൽ പൾസർ സുനിക്കായി വാദിച്ചിരുന്ന ആളൂർ പെട്ടെന്നാണ് കേസില്‍ നിന്ന് പിന്മാറിയത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു കാരണം.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

ഇരുവരും ചേര്‍ന്ന്‍ സിനിമ എടുക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിവെയ്ക്കുന്ന സൂചനയാണ് നല്‍കുന്നത്. ഏതായാലും അവാസ്തവം ‘വാസ്തവ’മാകുന്നതിനുവേണ്ടി നമുക്ക് കാത്തിരിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us