കോവിഡ് വ്യാപനം തടയാൻ വിജയദശമി ദിനത്തിൽ പൂജ നടത്താൻ തീരുമാനം

ബെംഗളൂരു: വിജയദശമി ദിനത്തിൽ മുസ്രായി വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും കോവിഡ് -19 ന്റെ വ്യാപനത്തിനെതിരെയും ഉണ്ടാകാൻ സാധ്യതയുള്ള മൂന്നാം തരംഗത്തിന്റെ നിയന്ത്രണത്തിനും വേണ്ടി പ്രത്യേക പൂജ നടത്തുമെന്ന് മന്ത്രി ശശികല ജോളെ ചൊവ്വാഴ്ച പറഞ്ഞു. “വിജയദശമി ദിനത്തിൽതിന്മയ്‌ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുമ്പോൾ, സുരക്ഷയ്ക്കായി, ചാമുണ്ഡേശ്വരി ദേവിയെപ്രാർത്ഥിക്കാൻ തീരുമാനിച്ചു. കോവിഡ് -19 നിന്ന് നമ്മുടെ ആളുകളെ സംരക്ഷിക്കുന്നതിനും പകർച്ചവ്യാധിഅവസാനിക്കാനും വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള മൂന്നാം തരംഗത്തിന്റെ നിയന്ത്രണത്തിനുമാണ് പൂജ നടത്തുന്നത്എന്ന് മന്ത്രി പറഞ്ഞു.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും കർണാടക രാജ്യ ധാർമിക പരിഷത്ത് പ്രത്യേക പൂജകൾനടത്തുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മൊത്തം34,563 ക്ഷേത്രങ്ങൾ വകുപ്പിന്റെ കീഴിൽ വരുന്നു, അവ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് , ബി, സിഎന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts