ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ഇനി പ്രസാദത്തിനൊപ്പം വാക്സിനും

ദക്ഷിണ കന്നഡ ജില്ലയിലെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള വാക്സിനേഷൻ സെന്ററുകൾ വൻ ഹിറ്റായി മാറിയിരിക്കുന്നു, നിരവധി ഭക്തർ ആണ് വാക്‌സിൻ എടുക്കാൻ മുന്നോട്ട് വരുന്നത്.

പ്രതിരോധ കുത്തിവയ്പ്പ് വർദ്ധിപ്പിക്കുന്നതിന്, താലൂക്ക് ഹെൽത്ത് ഓഫീസർമാരുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് വാക്സിനേഷൻ സൈറ്റുകൾ സ്ഥാപിക്കാനും ജില്ലാ ഭരണകൂടം ക്ഷേത്ര കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിരുന്നു ദസറ സമയത്ത് ക്ഷേത്രങ്ങളിലെ ഉയർന്ന ജനാവലി കണക്കിലെടുത്താണ് ഈ നിർദ്ദേശം നൽകിയത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

“ഈ സംരംഭത്തോടുള്ള പ്രതികരണം പ്രതീക്ഷിച്ചതിലും അപ്പുറമാണ്” എന്ന് പ്രജനന ശിശു ആരോഗ്യ (ആർസിഎച്ച്) ഓഫീസർ, ദക്ഷിണ കന്നഡ, വാക്സിനേഷൻ ഡ്രൈവിന്റെ ചുമതലയും വഹിക്കുന്ന ഡോ.ബി.വി. രാജേഷ് പറഞ്ഞു,. കുദ്രോളി ശ്രീ ഗോകർണനാഥ, മംഗളാദേവി, കട്ടീൽ ദുർഗാപരമേശ്വരി, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ക്ഷേത്രത്തിലും പ്രതിദിനം ശരാശരി 100 ഡോസുകൾ നൽകി വരുന്നു. കുഡ്രോളി ക്ഷേത്രത്തിലാണ് ഏറ്റവും കൂടുതൽ ഡോസുകൾ നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts