6 കോച്ച് മെട്രോ ട്രെയിന്‍ ക്ലിക്കായി;ഒരൊറ്റ ദിവസം യാത്ര ചെയ്തത് 3,95 356 പേര്‍;വരുമാനം 1,30,61,151 രൂപ.

ബെംഗളൂരു: നമ്മ മെട്രോയുടെ ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റം യാത്രക്കാർക്കു ഗുണകരമായി. ആദ്യപ്രവൃത്തിദിനമായ തിങ്കളാഴ്ച മെട്രോയിൽ 3,95 356 പേരാണ് യാത്ര ചെയ്തത്. ടിക്കറ്റിനത്തിൽ വരുമാനമായി 1,30,61,151 രൂപയും ലഭിച്ചു. ഈ വർഷം ഇത്രയും പേർ ഒറ്റദിവസം യാത്ര ചെയ്തതു റെക്കോർഡാണ്. കഴിഞ്ഞ വർഷം പൂജ അവധിയോട് അനുബന്ധിച്ച് മെട്രോയിലെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റമായതോടെ കൂടുതൽ പേർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയെന്നാണു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

രാവിലെയും വൈകിട്ടും ബയ്യപ്പനഹള്ളിയിൽനിന്നു മൈസൂരു റോഡ് വരെയും തിരിച്ചുമായി എട്ട് വീതം ട്രിപ്പുകളാണ് ആറ് കോച്ച് ട്രെയിൻ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്നത്. ആദ്യ കോച്ച് വനിതകൾക്കായി മാറ്റിയതോടെ  കൂടുതൽ സ്ത്രീകളും യാത്രക്കാരായി എത്തിയിട്ടുണ്ട്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലാണു നിലവിൽ ആറ് കോച്ച് ട്രെയിൻ സർവീസ് നടത്തുന്നത്. സെപ്റ്റംബർ ആദ്യവാരത്തോടെ അടുത്ത ആറ് കോച്ച് ട്രെയിൻ എത്തും. ആറ് കോച്ച് ട്രെയിനിൽ രണ്ടായിരം പേർക്ക് യാത്ര ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
[masterslider id="10"]

Related posts

Click Here to Follow Us