സ്ത്രീ സുരക്ഷക്കായി ബെംഗളൂരുവിന് കേന്ദ്രത്തിന്റെ 667 കോടി രൂപ;തുക മറ്റെല്ലാ സിറ്റികളെക്കാള്‍ കൂടുതല്‍.

ബെംഗളൂരു : സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നഗരത്തിന്  കേന്ദ്ര സര്‍ക്കാരിന്റെ 667 കോടി രൂപ ലഭിക്കും.ബിബിഎംപി നല്‍കിയ പ്രൊപോസല്‍ “സേഫ് സിറ്റി”പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം തുക അനുവദിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബെംഗളൂരു സിറ്റി പോലീസിന്റെ സഹായത്തോടെ യാണ് ബി ബി എം പി പ്രൊപോസല്‍ നല്‍കിയത്.

നഗരത്തില്‍ ഉടനീളം സി സി ടി വി ക്യാമറകള്‍,പോലിസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ഹെല്പ് ഡെസ്ക്കള്‍,എന്‍ ജി ഓ കളുമായി ചേര്‍ന്ന് ഉള്ള സഹായങ്ങള്‍,കോളേജ്,സ്കൂള്‍ എന്നിവയുടെ സമീപത്ത് വനിതാ പോലിസ് ഔട്ട്‌ പോസ്റ്റ്‌ കള്‍ ,ജി ഐ എസ് സഹായത്തോടെ ഉള്ള ട്രാക്കിംഗ് സിസ്റ്റം..അങ്ങിനെ നിരവധി സാങ്കേതിക സഹായങ്ങള്‍ ചേര്‍ന്നതാണ് ഈ പ്രൊജക്റ്റ്‌.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

അടുത്ത മൂന്ന് വര്‍ഷത്തിന്റെ ഉള്ളില്‍ ഈ പ്രൊജക്റ്റ്‌ മുഴുവന്‍ ഇമ്പ്ലിമെന്റ് ചെയ്തിരിക്കണം,ബെംഗളൂരുവിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്.60:40 അനുപാതത്തില്‍ ആണ് കേന്ദ്രവും സംസ്ഥാനങ്ങളും തുക ചെലവഴിക്കേണ്ടത്.

  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്

ഡല്‍ഹി(663),ചെന്നൈ(425) ,ഹൈദരാബാദ്(283) ,അഹമദാബാദ് (253),മുംബൈ(252) ,ലക്നോ(195),കൊല്‍കത്ത(181) എന്നിവയാണ് മറ്റു നഗരങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!
[masterslider id="10"]

Related posts

Click Here to Follow Us