ബിഎംടിസിയുടെ അനാസ്ഥ തുടരുന്നു;അധ്യയനവർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സ്റ്റുഡന്റ്സ് പാസ് വിതരണം തുടങ്ങിയില്ല.

ബെംഗളൂരു: അധ്യയനവർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും ബിഎംടിസിയുടെ സ്റ്റുഡന്റ്സ് പാസ് വിതരണം തുടങ്ങാത്തത് വിദ്യാർഥികളെ വലയ്ക്കുന്നു. വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ ഉത്തരവ് വൈകുന്നതാണ് പാസ് വിതരണം തുടങ്ങാത്തതിന് പിന്നിൽ.പ്രൈമറി, ഹൈസ്കൂൾ, പിയുസി, ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് വിവിധ നിരക്കിലാണ് ഒരു വർഷത്തേക്ക് സ്റ്റുഡന്റ്സ് പാസുകൾ നൽകിയിരുന്നത്.

പുതിയ പാസ് ലഭിക്കുന്നത് വരെ കഴിഞ്ഞ വർഷത്തെ പാസ് ഉപയോഗിക്കാമെന്ന് ബിഎംടിസി ഉത്തരവിറക്കിയിരുന്നെങ്കിലും പുതുതായി സ്കൂളുകളിലും കോളജുകളിലും ചേർന്നവരാണ് ബുദ്ധിമുട്ടിലായത്. രണ്ടും മൂന്നും ബസ് കയറി സ്കൂളിലെത്തുന്നവർക്ക് അൻപത് രൂപയിൽ കൂടുതൽ പ്രതിദിനം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഈ വർഷം മുതൽ സ്റ്റുഡന്റ്സ് പാസുകൾ പൂർണമായും സ്മാർട്ട് കാർഡ് രൂപത്തിലാക്കുമെന്ന് ബിഎംടിസി പ്രഖ്യാപിച്ചിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന മാത്രമേ ഇത്തവണ പാസ് വിതരണം ചെയ്യുകയുള്ളൂവെന്നാണ് ബിഎംടിസി അധികൃതർ പറയുന്നത്. മുൻപ് ബസ് ഡിപ്പോകളിൽ നിന്നാണ് പാസ് വിതരണം ചെയ്തിരുന്നത്. ഇവിടത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് പാസ് വിതരണം ചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts