പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി 

ബെംഗളൂരു: മറ്റൊരു വിഭാഗത്തിൽ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുമക്കുരു ജില്ലയിലാണ് സംഭവം. നേത്രാവതി എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ പരശുരാമ, ശിവരാജു, തുക്കാറാം എന്നിവരെ അറസ്റ്റ് ചെയ്തതായി തുമക്കൂരു പോലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ അറിയിച്ചു.

നേത്രാവതിയുടെ കുടുംബം ഗോത്രവര്‍ഗത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിനിടയിലാണ് പട്ടികജാതിക്കാരനായ യുവാവുമായി പരിചയത്തിലാവുന്നതും പ്രണയിക്കുന്നതും. രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. എന്നാല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയും തിരിച്ചു കൊണ്ടുവരികയും ചെയ്തു.

  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ

യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി തയാറാവാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഉപദ്രവിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. വിഷം കുടിപ്പിച്ചു കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. പെണ്‍കുട്ടി ചെറുത്തതോടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

വിഷം കുടിച്ചാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് വീട്ടുകാര്‍ പുറത്ത് പറഞ്ഞത്. തുടര്‍ന്ന് അന്ത്യ കര്‍മങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ഗ്രാമീണരില്‍ ചിലര്‍ പോലീസിനെ വിവരംഅറിയിക്കുകയായിരുന്നു. തുടർന്നാണ് കൊലപാതകം വിവരങ്ങൾ പുറം ലോകം അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും വിളിച്ചിട്ടില്ല; പ്രതികരണവുമായി കെ സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us