വരുമാന നഷ്ടം കുറക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധിക ധനസഹായമില്ല; വേറെ വഴി നോക്കാൻ ആവശ്യപ്പെട്ട് സർക്കാർ.

ബെംഗളൂരു :കോവിഡ് കാലത്തിന് മുൻപ് വരെ വലിയ നഷ്ട്ടമില്ലാതെ നല്ല സർവീസുകൾ നൽകി പ്രവർത്തിച്ച് വരികയായിരുന്നു കർണാടക ആർ.ടി.സിയും അവരുടെ ഉപകമ്പനികളായ ബി.എം.ടി.സിയും കല്യാൺ കർണാടക ആർടിസിയും.

കോവിഡിന് ശേഷം വലിയ നഷ്ടത്തിലേക്കാണ് കമ്പനി കൂപ്പുകുത്തിയത്, സർക്കാറിൻ്റെ ഗാരൻ്റികളിൽ ഉൾപ്പെടുത്തി സ്ത്രീകൾക്ക് യാത്രാ സൗജന്യം കൂടി പ്രഖ്യാപിച്ചതോടെ വരുമാന നഷ്ടം വളരെ കൂടി.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ജീവനക്കാർക്ക് ശമ്പളം നൽകാനും ഇന്ധന കുടിശിക നൽകുന്നതിനും വേണ്ടി സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് ആർ.ടി.സികൾ സർക്കാറിനെ സമീപിച്ചിരുന്നു.

എന്നാൽ സഹായം പ്രതീക്ഷിക്കേണ്ട വരുമാനം ഉയർത്താൻ വേറെ വഴികൾ നോക്കാനാണ് ഗതാഗത സെക്രട്ടറി വി.എസ്. പുഷ്പ അയച്ച കത്തിൽ പറയുന്നത്.

സൗജന്യങ്ങൾ അനുവദിച്ചതിലൂടെ പ്രതിവർഷം 4000 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് ആർ.ടി.സി കണക്കാക്കുന്നത്.ഇതിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
[masterslider id="10"]

Related posts