വൈദ്യുതി ബില്ല് ഏഴു ലക്ഷം രൂപ വന്നത് കണ്ട് ഷോക്കടിച്ച് കുടുംബനാഥൻ

ബെംഗളൂരു : സംസ്ഥാനത്തെ സർക്കാരിൻറെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘ഗൃഹ ജ്യോതി’. സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്ന ബൃഹത്തായ പദ്ധതി. എന്നാൽ ഈ പദ്ധതി നടപ്പിലാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് മംഗളൂരുവിലെ ഒരു കുടുംബത്തിന് ഇലക്‌ട്രിസിറ്റി ബിൽ വന്നിരിക്കുന്നത്.

ഉള്ളാൽ സ്വദേശി സദാശിവ തങ്ങൾക്ക് ലഭിച്ച ഇലക്‌ട്രിസിറ്റി ബിൽ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഏഴ് ലക്ഷം രൂപയുടെ ബില്ലാണ് ഇലക്‌ട്രിസിറ്റി ബോർഡ് ജീവനക്കാരൻ സദാശിവയെ ഏൽപ്പിച്ചത്. 99,338 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ 3000 രൂപയായിരുന്നു കുടുംബത്തിന് ഇലക്‌ട്രിസിറ്റി ബില്ല് വന്നത്. എങ്ങനെയെല്ലാം കൂട്ടിയും കിഴിച്ചും നോക്കിയിട്ടും സദാശിവയ്ക്ക് കണക്ക് മനസിലായില്ല.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

വൈദ്യുതി ബില്ലിൽ 99,338 യൂണിറ്റ് വൈദ്യുതി ഉപഭോഗം ചെയ്‌തതായി കാണിച്ച്‌ 7,71,072 രൂപയുടെ ബിൽ നൽകിയിട്ടുണ്ട്. നേരത്തെ 3000 രൂപ മാത്രമാണ് ഞങ്ങൾക്ക് പ്രതിമാസം വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഞങ്ങൾ എല്ലാ മാസവും ബിൽ അടയ്ക്കുന്നു. ഈ മാസം വന്ന ബില്ല് കണ്ട് ഞങ്ങളെല്ലാവരും ഞെട്ടി’ -വീട്ടുടമ സദാശിവ പ്രതികരിച്ചു.

ഇലക്‌ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് സാങ്കേതിക തകരാറാണ് ബിൽ വർധനയ്‌ക്ക് കാരണമെന്ന് വ്യക്തമായത്. ഉദ്യോഗസ്ഥർ പിഴവ് പരിഹരിച്ച്‌ പുതുക്കിയ ബിൽ നൽകിയതിന് ശേഷമാണ് സദാശിവയ്‌ക്കും കുടുംബത്തിനും ആശ്വാസമായത്. തകരാർ പരിഹരിച്ച് പരിശോധിച്ചപ്പോൾ 2833 രൂപയുടെ ഇലക്‌ട്രിസിറ്റിയാണ് ഇദ്ദേഹത്തിന്റെ കുടുംബം ഉപയോഗിച്ചത് എന്ന് വ്യക്തമായി. പിന്നാലെ പുതുക്കിയ ബിൽ ഉദ്യോഗസ്ഥർ സദാശിവ ആചാരിയുടെ വീട്ടിലെത്തി.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

ഏജൻസികൾ വഴിയാണ് ബില്ലെടുക്കുന്നത്. ബിൽ റീഡറിൻറെ പിഴവ് മൂലം വൈദ്യുതി ബിൽ തെറ്റായി അച്ചടിച്ചിരിക്കുന്നു. വൈദ്യുതി ബില്ലിൽ പിഴവുണ്ടെങ്കിൽ ഉപഭോക്താവിന് നൽകാനാവില്ല. പുതുക്കിയ ബിൽ സദാശിവ ആചാര്യയുടെ പക്കൽ എത്തിച്ചു -ഉള്ളാൽ സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അഭിന്തര ദയാനന്ദ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts