ലഗേജിന് അമിതനിരക്ക് ; വിമാനത്താവളത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ച് യാത്രക്കാരന്റെ പ്രതിഷേധം.

ബെംഗളൂരു : അമിതനിരക്കിനെത്തുടർന്ന് ലഗേജിലുള്ള വസ്ത്രങ്ങളും ഭക്ഷണവും ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലുപേക്ഷിച്ച് യാത്രക്കാരൻ. ബെലഗാവി സ്വദേശി കാർത്തിക് സുരാജ് പാട്ടീലാണ് (23) വസ്ത്രങ്ങൾ ഉപേക്ഷിച്ചത്. തുടർന്ന്, എയർ ഏഷ്യയുടെ ഓഫീസിൽ പരാതിനൽകി. ഈമാസം അഞ്ചിന് ബെംഗളൂരുവിൽനിന്ന് ക്വലാലംപുരിലേക്ക് പോകാനായിരുന്നു കാർത്തിക്, എയർ ഏഷ്യ വിമാനം ബുക്കുചെയ്തത്. എയർ ഏഷ്യയുടെ വെബ്സൈറ്റിൽ കാണിച്ചതുപ്രകാരം 20 കിലോഗ്രാമിന്റെ ലഗേജ് കൈയിൽക്കരുതി.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

15 കിലോഗ്രാമിന് മുകളിലുള്ള ഓരോ കിലോഗ്രാമിനും 500 രൂപയായിരുന്നു വെബ്സൈറ്റിൽ കാണിച്ചത്. എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോൾ കിലോഗ്രാമിന് 2000 രൂപവീതം നൽകാൻ എയർ ഏഷ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനെ കാർത്തിക് ചോദ്യംചെയ്തപ്പോൾ വെബ്സൈറ്റിൽ പുതുക്കിയനിരക്ക് അപ്ഡേറ്റ് ചെയ്തില്ലെന്നായിരുന്നു മറുപടി.അധികമുള്ള അഞ്ചുകിലോഗ്രാമിനായി 10,000 രൂപ നൽകേണ്ടിവരുമെന്നതിനാൽ കുറച്ചുവസ്ത്രങ്ങളും ഭക്ഷണവും ഒഴിവാക്കി ലഗേജ് 15 കിലോഗ്രാമാക്കുകയായിരുന്നു.

വിശ്വേശ്വരായ സാങ്കേതിക സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജിനിയറിങ് കഴിഞ്ഞ കാർത്തിക്, മലേഷ്യയിൽ സ്കോളർഷിപ്പ് ലഭിച്ചതിനെത്തുടർന്ന് അവിടെക്കു പോവുകയായിരുന്നു. അതേസമയം, ആഭ്യന്തരസർവീസുകൾക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവാണ് കാർത്തിക് വെബ്സൈറ്റിൽ നോക്കിയിരുന്നതെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts