ത്രിപുരയില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ വേണമെന്ന് വിഎസ്.

തിരുവനന്തപുരം: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനും, അവിടെ സമധാനമായ ജനജീവിതം ഉറപ്പു വരുത്താനും പ്രധാനമന്ത്രി  അടിയന്തിരമായി ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഇതേ ആവശ്യമുന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനകം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരിന്നു.

സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ സംസ്ഥാനത്ത് വന്നുചേര്‍ന്നിരിക്കുന്നത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവുകളില്‍ നിന്നു പോലും അവരെ അടിച്ചോടിക്കുകയാണ്. ഇതുമൂലം നിവൃത്തിയില്ലാതെ നിരവധി പേര്‍ കാടുകളില്‍ അഭയം തേടുന്നതായും മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ അക്രമിസംഘം തകര്‍ത്തിരിക്കുകയാണ്. തമിഴ്നാട്ടിലെ ദ്രാവിഡ ജനതയുടെ വീരപുരുഷനും, നവോത്ഥാന നായകനുമായ പെരിയാറിന്‍റെ പ്രതിമയും തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ അഹംഭാവത്തില്‍ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും, ജനജീവിതം തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ബിജെപി, ആര്‍എസ്എസ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ അടിയന്തിരമായി നടത്തണമെന്നാണ് കത്തില്‍ വിഎസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us