പ്ര​തി​മ​യ്ക്കു നേ​രെ​ വീണ്ടും ആ​ക്ര​മ​ണം; ഇത്തവണ കൊ​ല്‍​ക്ക​ത്ത​യി​ല്‍.

കൊ​ല്‍​ക്ക​ത്ത: ത്രി​പു​ര​യി​ല്‍ ലെ​നി​ന്‍റേ​യും ത​മി​ഴ്‌​നാ​ട്ടി​ല്‍ പെ​രി​യാ​റു​ടേ​യും പ്ര​തി​മ​ക​ൾ ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ കൊ​ല്‍​ക്ക​ത്ത​യി​ല്‍ ഭാ​ര​തീ​യ ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണം. ജാ​ധ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​മീ​പ​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ട മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യു​ടെ മു​ഖ​ത്ത് ക​രി ഓയി​ല്‍ ഒ​ഴി​ക്കു​ക​യും പ്രതിമയുടെ ക​ണ്ണും മൂ​ക്കും ത​ക​ർത്ത നിലയിലുമാണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ല്‍ ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യാ​ണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വല വിജയാത്തിന്‍റെ ഭാഗമായി സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിലെ ലെനിന്‍റെ പ്രതിമ തിങ്കളാഴ്ച ഒരു സംഘം…

Read More

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. താര രാജക്കന്‍മാരുടെ ചിത്രങ്ങള്‍ തമ്മില്‍ കടുത്തമത്സരമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മത്സരരംഗത്തുണ്ട്. ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ബിജുമേനോന്‍, ടോവീനോ തോമസ് എന്നിവരുടെ സിനിമകളും മത്സരരംഗത്തുണ്ട്. പ്രമുഖ താരങ്ങള്‍ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായി സജീവമാണു മറ്റു ചില സംവിധായകര്‍. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍…

Read More

കര്‍ണാടക ലോകയുക്തക്ക് കുത്തേറ്റു.

ബെംഗളൂരു∙ കർണാടക ലോകായുക്തയും അഴിമതി വിരുദ്ധ ഓംബുഡ്സ്മാനുമായ ജസ്റ്റിസ് പി.വിശ്വനാഥ ഷെട്ടിയെ പരാതിക്കാരൻ ഓഫിസിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു. ബെംഗളൂരുവിലെ ഓഫിസിൽ വച്ചാണു സംഭവം. സാരമായി പരുക്കേറ്റ ജസ്റ്റിസ് ഷെട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ കുത്തിയ തേജസ് ശർമയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്തു. എംഎസ് ബിൽഡിങ് എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ലോകായുക്തയുടെ ഓഫിസ്. ഇവിടെ പരാതി നൽകാനെത്തിയവർക്കൊപ്പം നിൽക്കുകയായിരുന്ന തേജസ് ശർമ പ്രകോപനങ്ങളൊന്നും കൂടാതെ ലോകായുക്തയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ജസ്റ്റിസ് ഷെട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഷെട്ടിയുടെ നില തൃപ്തികരമാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ…

Read More

തെരഞ്ഞെടുപ്പു വിജ്ഞാപനത്തെ ഭയന്ന് മുഖ്യമന്ത്രി ഓടിയെത്തി ഉത്ഘാടനം ചെയ്ത ഒക്കലിപുരം സിഗ്നല്‍ ഫ്രീ കോറിഡോര്‍ പ്രവര്‍ത്തിക്കാന്‍ ഇനിയും രണ്ടാഴ്ച വേണം.

ബെംഗളൂരു : കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്ത ഒക്കലിപുരം സിഗ്‌നൽ ഫ്രീ കോറിഡോറിലൂടെ ഗതാഗതം ആരംഭിക്കാൻ മാസാവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്നു ബിബിഎംപി മരാമത്തു വിഭാഗം. മേൽപാലത്തെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്. മജസ്റ്റിക് ബസ് സ്റ്റേഷനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ചിരുന്ന ഒക്കലിപുരം റോഡ് സിഗ്‌നൽ ഫ്രീ കോറിഡോറായി മാറ്റുന്നതിന്റെ നിർമാണ പ്രവൃത്തികൾ നാലു വർഷം മുൻപാണ് ആരംഭിച്ചത്. രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്‌ഷൻ ചുറ്റാതെ നേരിട്ടു സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു പ്രവേശിക്കാൻ മേൽപാലത്തിലൂടെ…

Read More

ഈസ്റ്റെര്‍ അവധിക്ക് കര്‍ണാടക ആര്‍ ടി സിയുടെ 5 സ്പെഷ്യല്‍ സര്‍വിസുകള്‍;തെക്കന്‍ കേരളത്തിലെ സര്‍വീസുകള്‍ എല്ലാം സേലം വഴി.

ബെംഗളൂരു: ഈസ്റ്റർ തിരക്കിനെ തുടർന്നു കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് അഞ്ച് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു 28, 29 തീയതികളിലാണ് കർണാടക ആർടിസി സ്പെഷൽ ബസ് സർവീസ് നടത്തുന്നത്.കോട്ടയം -രണ്ട്, എറണാകുളം-രണ്ട്, തൃശൂർ-ഒന്ന്, കോഴിക്കോട്-ഒന്ന്് സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചത്. തെക്കൻ കേരളത്തിലേക്കുള്ള ബസുകളെല്ലാം ഹൊസൂർ, സേലം, കോയമ്പത്തൂർ വഴിയായതിനാൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കേരള ആർടിസിയെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും സമയലാഭമാണ് യാത്രക്കാരെ ആകർഷിക്കുന്നത്.

Read More

ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയാറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തടിതപ്പി എച്ച്. രാജാ.

ചെന്നൈ: ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയാറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തടിതപ്പി ബിജെപി നേതാവ് എച്ച്. രാജാ. പെരിയാര്‍ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ പ്രതിമയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പ്രതിമയെ ആവരണം ചെയ്തിരുന്ന ചില്ലുകള്‍ പൊട്ടിക്കുകയും പ്രതിമയുടെ മൂക്ക് തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അതേസമയം, ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാറുടെ പ്രതിമയും തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് എച്ച്. രാജ ഫേസ്ബുക്ക്…

Read More

ഷുഹൈബ് വധം: അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും സിബിഐ പറഞ്ഞു. അതേസമയം, സിബിഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്‍റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ. വി. സോഹന്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി…

Read More

ത്രിപുരയില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ വേണമെന്ന് വിഎസ്.

തിരുവനന്തപുരം: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനും, അവിടെ സമധാനമായ ജനജീവിതം ഉറപ്പു വരുത്താനും പ്രധാനമന്ത്രി  അടിയന്തിരമായി ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനകം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരിന്നു. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ സംസ്ഥാനത്ത് വന്നുചേര്‍ന്നിരിക്കുന്നത്…

Read More

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ഇനി വിദഗ്ധ ചികിത്സ അമേരിക്കയില്‍.

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ഇനി വിദഗ്ധ ചികിത്സ അമേരിക്കയില്‍. തിങ്കളാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ മെഡിക്കൽ പരിശോധനകൾക്കുശേഷമാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാക്കാന്‍ തീരുമാനമായത്. ഇന്നലെയാണ് അദ്ദേഹം അമേരിക്കയ്ക്കു യാത്രയായത്. മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാലാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാവാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി രൂപേഷ് കമത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റെറിലും ഇത് അറിയിച്ചിട്ടുണ്ട്. 62 കാരനായ മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ഫെബ്രുവരി…

Read More

യുവനിര പതറി…! ടീം ഇന്ത്യയെ ശ്രീലങ്ക പിടിച്ചുതാഴെയിട്ടു.

കൊളംബോ: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയക്കൊടി പാറിച്ച് സ്വപ്‌നലോകത്തേക്കു ചേക്കറിയ ടീം ഇന്ത്യയെ ശ്രീലങ്ക പിടിച്ചുതാഴെയിട്ടു. നിദാഹാസ് ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ദ്വീപുകാര്‍ ഇന്ത്യയെ തുരത്തിയത്. പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയുടെ രണ്ടാംനിര ടീമിനെ ലങ്ക പാഠംപഠിപ്പിക്കുകയായിരുന്നു. ശിഖര്‍ ധവാന്റെ ഇന്നിങ്‌സില്‍ ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളിങിലെ മൂര്‍ച്ചയില്ലായ്മ ലങ്ക ശരിക്കും മുതലെടുത്തു. പ്രധാന പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുറയുടെയും അഭാവം ഇന്ത്യന്‍ ബൗളിങില്‍ പ്രകടമായിരുന്നു. പല റെക്കോര്‍ഡുകളും പിറന്ന മല്‍സരം കൂടിയായിരുന്നു ആദ്യ ട്വന്റി20. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീം…

Read More
Click Here to Follow Us