കര്‍ണാടക ലോകയുക്തക്ക് കുത്തേറ്റു.

ബെംഗളൂരു∙ കർണാടക ലോകായുക്തയും അഴിമതി വിരുദ്ധ ഓംബുഡ്സ്മാനുമായ ജസ്റ്റിസ് പി.വിശ്വനാഥ ഷെട്ടിയെ പരാതിക്കാരൻ ഓഫിസിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു. ബെംഗളൂരുവിലെ ഓഫിസിൽ വച്ചാണു സംഭവം. സാരമായി പരുക്കേറ്റ ജസ്റ്റിസ് ഷെട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ കുത്തിയ തേജസ് ശർമയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്തു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

എംഎസ് ബിൽഡിങ് എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ലോകായുക്തയുടെ ഓഫിസ്. ഇവിടെ പരാതി നൽകാനെത്തിയവർക്കൊപ്പം നിൽക്കുകയായിരുന്ന തേജസ് ശർമ പ്രകോപനങ്ങളൊന്നും കൂടാതെ ലോകായുക്തയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ജസ്റ്റിസ് ഷെട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഷെട്ടിയുടെ നില തൃപ്തികരമാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ലോകായുക്തയെ ആശുപത്രിയിൽ സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts