തെരഞ്ഞെടുപ്പു വിജ്ഞാപനത്തെ ഭയന്ന് മുഖ്യമന്ത്രി ഓടിയെത്തി ഉത്ഘാടനം ചെയ്ത ഒക്കലിപുരം സിഗ്നല്‍ ഫ്രീ കോറിഡോര്‍ പ്രവര്‍ത്തിക്കാന്‍ ഇനിയും രണ്ടാഴ്ച വേണം.

ബെംഗളൂരു : കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്ത ഒക്കലിപുരം സിഗ്‌നൽ ഫ്രീ കോറിഡോറിലൂടെ ഗതാഗതം ആരംഭിക്കാൻ മാസാവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്നു ബിബിഎംപി മരാമത്തു വിഭാഗം. മേൽപാലത്തെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്.

മജസ്റ്റിക് ബസ് സ്റ്റേഷനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ചിരുന്ന ഒക്കലിപുരം റോഡ് സിഗ്‌നൽ ഫ്രീ കോറിഡോറായി മാറ്റുന്നതിന്റെ നിർമാണ പ്രവൃത്തികൾ നാലു വർഷം മുൻപാണ് ആരംഭിച്ചത്. രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്‌ഷൻ ചുറ്റാതെ നേരിട്ടു സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു പ്രവേശിക്കാൻ മേൽപാലത്തിലൂടെ സാധിക്കും. നാലുവരി മേൽപാലവും നാലുവരി അടിപ്പാതയുമാണു സിഗ്‌നൽ ഫ്രീ കോറിഡോറിന്റെ ഭാഗമായി നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts