ത്രിപുരയിൽ തുടരുന്ന അക്രമങ്ങള്‍ കാരണം സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി.

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു. ചാരിലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് പിന്മാറിയത്. ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥാനാര്‍ഥിയ്ക്ക് മണ്ഡലത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്‌. തങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് സംഘപരിവാര്‍ നേതൃത്വമാണെന്നും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നതായും പാര്‍ട്ടി അധികൃതര്‍ സൂചിപ്പിച്ചു.

Read More

ത്രിപുരയില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ വേണമെന്ന് വിഎസ്.

തിരുവനന്തപുരം: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനും, അവിടെ സമധാനമായ ജനജീവിതം ഉറപ്പു വരുത്താനും പ്രധാനമന്ത്രി  അടിയന്തിരമായി ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനകം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരിന്നു. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ സംസ്ഥാനത്ത് വന്നുചേര്‍ന്നിരിക്കുന്നത്…

Read More

ത്രിപുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം–ബിജെപി സംഘര്‍ഷം.

അഗര്‍ത്തല: കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം–ബിജെപി സംഘര്‍ഷം വ്യാപകമായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഭരണം സ്വന്തമാക്കിയതിന്‍റെ അഹങ്കാരത്തില്‍ ബിജെപി പ്രവർത്തകരാണ് അക്രമം നടത്തുന്നതെന്ന് സിപിഎം പ്രവര്‍ത്തകരും കാല്‍നൂറ്റാണ്ടിന് ശേഷം ഭരണം നഷ്ടമായതിന്‍റെ ഞെട്ടലിൽ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ത്രിപുര ഗവർണർ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…

Read More
Click Here to Follow Us