ശിവരാജ് സജ്ജനാറും , രമേശ് ഭൂസനൂറും ബിജെപി സ്ഥാനാർത്ഥികൾ

ബെംഗളൂരു: ഒക്ടോബർ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഹനഗലിൽ ശിവരാജ് സജ്ജനാറും സിന്ദഗി നിയമസഭാ മണ്ഡലത്തിൽ രമേശ് ഭൂസനൂറും ബി ജെ പി സ്ഥാനാർഥികളായി മത്സരിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള അരുൺ സിംഗാണ് ഉപതിരഞ്ഞെടുപ്പിൽ സജ്ജനാർ, ഭൂസനൂർ എന്നിവരെ സ്ഥാനാർത്ഥിയായി നിർത്തുമെന്ന് അറിയിച്ചത്‌ എന്ന് ബിജെപി പ്രസ്താവനയിൽ പറഞ്ഞു. സജ്ജനാർ ഹവേരിയിലെ മുൻ ബിജെപി എംഎൽഎയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ദീർഘകാല സഹായിയുമാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഹനഗലിലേക്കുള്ള സജ്ജനാറിന്റെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നും ഇവിടുത്തെ മുൻ എംഎൽഎ അന്തരിച്ച സി എം ഉദാസിയുടെ മരുമകൾ…

Read More

ത്രിപുരയിൽ തുടരുന്ന അക്രമങ്ങള്‍ കാരണം സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി.

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു. ചാരിലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് പിന്മാറിയത്. ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥാനാര്‍ഥിയ്ക്ക് മണ്ഡലത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്‌. തങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് സംഘപരിവാര്‍ നേതൃത്വമാണെന്നും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നതായും പാര്‍ട്ടി അധികൃതര്‍ സൂചിപ്പിച്ചു.

Read More
Click Here to Follow Us