ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയാറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തടിതപ്പി എച്ച്. രാജാ.

ചെന്നൈ: ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയാറുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തടിതപ്പി ബിജെപി നേതാവ് എച്ച്. രാജാ.

പെരിയാര്‍ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ പ്രതിമയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പ്രതിമയെ ആവരണം ചെയ്തിരുന്ന ചില്ലുകള്‍ പൊട്ടിക്കുകയും പ്രതിമയുടെ മൂക്ക് തകര്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

അതേസമയം, ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാറുടെ പ്രതിമയും തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് എച്ച്. രാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാമര്‍ശിച്ചത്.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

‘ആരാണ് ലെനിന്‍, ഇന്ത്യാ ചരിത്രത്തില്‍ അദ്ദേഹത്തിന് എന്ത് പ്രാധാന്യമാണുള്ളത്? കമ്മ്യൂണിസവും ഇന്ത്യയും തമ്മില്‍ ഒരു ബന്ധവുമില്ല. അതിനാലാണ് ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തത്. അതേപോലെ ജാതീയതക്ക് പ്രോത്സാഹനം നല്‍കിയ പെരിയാറുടെ പ്രതിമയും തമിഴ്‌നാട്ടില്‍ തകര്‍ക്കണം’, ഇതായിരുന്നു രാജ ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്തത്. ഇത് തമിഴ്നാട്ടില്‍ വലിയ വിവാദമായിരുന്നു.

തന്‍റെ അനുവാദം കൂടാതെയാണ് തന്‍റെ പേജിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ ഇത്തരമൊരു പോസ്റ്റ് ഫേസ്ബുക്കില്‍ നല്‍കിയത് എന്നാണ് എച്ച്. രാജാ നല്‍കിയ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റി അറിവ് കിട്ടിയതോടെ അത് നീക്കം ചെയ്തതതായും അദ്ദേഹം പറഞ്ഞു. അതുകൂടാതെ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിജെപി നേതാവിനെതിരെ  അഡ്വക്കേറ്റ് സുര്യ പ്രകാശം മദ്രാസ്‌ ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പിച്ചു. ഹര്‍ജിയില്‍ ഇന്നുച്ചയ്ക്കുശേഷം വാദം കേള്‍ക്കും.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

സാമൂഹിക പരിഷ്‌കര്‍ത്താവും രാഷ്ട്രീയനേതാവുമായിരുന്ന പെരിയാര്‍ ഇ.വി രാമസ്വാമിയെ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ പിതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
[masterslider id="10"]

Related posts