സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട കേരളത്തിന്‍റെ മുത്തുകൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ.

തിരുവനന്തപുരം: ഫുട്ബോള്‍ ആരാധകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിറുത്തി ആവേശകരമായ കളി കാഴ്ചവച്ച് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവേശകരമായ മത്സരത്തിലൂടെ, പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടീം അംഗങ്ങൾക്കും പരിശീലകർക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം സന്തോഷ് ട്രോഫി കിരീടനേട്ടം സ്വന്തമാക്കുന്നത്. ഇത് ആറാം തവണയാണ് കേരളം സന്തോൽ് ട്രോഫി നേടുന്നത്. തൃശൂര്‍ സ്വദേശിയായ രാഹുല്‍ വി രാജിന്‍റെ നേതൃത്വത്തിലായിരുന്നു കേരളത്തിന്‍റെ തിളക്കമേറിയ പോരാട്ടം. ടൂര്‍ണമെന്‍റില്‍ ആകെ മൂന്ന് ഗോള്‍ മാത്രം വഴങ്ങിയ കേരളത്തിന്‍റെ ഗോളി മിഥുനാണ് ആരാധകരുടെ കയ്യടി നേടിയ താരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts