സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട കേരളത്തിന്‍റെ മുത്തുകൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾ.

തിരുവനന്തപുരം: ഫുട്ബോള്‍ ആരാധകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിറുത്തി ആവേശകരമായ കളി കാഴ്ചവച്ച് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവേശകരമായ മത്സരത്തിലൂടെ, പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടീം അംഗങ്ങൾക്കും പരിശീലകർക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം സന്തോഷ് ട്രോഫി കിരീടനേട്ടം സ്വന്തമാക്കുന്നത്. ഇത് ആറാം തവണയാണ് കേരളം സന്തോൽ് ട്രോഫി നേടുന്നത്. തൃശൂര്‍ സ്വദേശിയായ രാഹുല്‍ വി രാജിന്‍റെ നേതൃത്വത്തിലായിരുന്നു…

Read More

ചരിത്രമെഴുതി കേരളത്തിന്റെ യുവനിര;സ്വന്തം തട്ടകത്തിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ബംഗാൾ;സന്തോഷ് ട്രോഫി കേരളത്തിന്.

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി കിരീടത്തില്‍ ബംഗാളിനെതിരെ പുതിയ ചരിത്രമെഴുതി കേരളം. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഇത് ആദ്യമായാണ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ ഒരു ടീം പരാജയപ്പെടുത്തുന്നത്. കേരളം നേടുന്ന ആറാമത്തെ സന്തോഷ് ട്രോഫി കിരീടമാണിത്. നിശ്ചിത സമയത്തില്‍ ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്ന കളി അധിക സമയത്തിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിലെ രണ്ടാം പകുതിയില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് വിപിന്‍ തോമസ് കേരളത്തിന് വേണ്ടി ആ സുവര്‍ണ ഗോള്‍ നേടി. എന്നാല്‍…

Read More

മലയാളിയുടെ ഉടമസ്ഥതയില്‍ ഉള്ള അറ്റ്‌ ലസ് ട്രാവെല്‍സിന്റെ 3 ബസുകള്‍ തീവച്ചു നശിപ്പിച്ചു.

ബെംഗളൂരു : നഗരത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള മൂന്നു ബസുകൾ തീവച്ചു നശിപ്പിച്ചു. ലാൽബാഗ് സിദ്ധാപുരയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ബസുകളാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കത്തിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശി മുബാറക്കിന്റെ ഉടമസ്ഥതയിലുള്ള അറ്റ്ലസ് ട്രാവൽസ് ബസുകളാണിത്. ഒരു ബസ് പൂർണമായും രണ്ടു ബസ് ഭാഗികമായും കത്തി. ബെംഗളൂരുവിൽ നിന്നു കട്ടപ്പന, പാലാ എന്നിവിടങ്ങളിലേക്കു സർവീസ് നടത്തിയിരുന്ന നോൺ എസി ബസുകൾ ഒരു മാസമായി പാർക്കിങ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാർക്കിങ് ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ നേരത്തേ തർക്കം ഉണ്ടായിരുന്നു. സിദ്ധാപുര പൊലീസിൽ…

Read More

യേശുദേവന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മ പങ്ക് വച്ച് ക്രൈസ്തവര്‍ക്ക് ഇന്ന് ഈസ്റ്റര്‍.

യേശുദേവന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മ പങ്ക് വച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അന്‍പത് ദിവസം നീണ്ടു നിന്ന നോമ്പിന്‍റെ അവസാനം സ്വയം സ്ഫുടം ചെയ്തെടുത്ത മനസുമായി പ്രത്യാശയുടെ നല്ല നാളുകളിലേക്ക് പ്രതീക്ഷയോടെ പ്രവേശിക്കുകയാണ് വിശ്വാസികള്‍. ഈസ്റ്ററിനോടനുബന്ധിച്ച് ക്രൈസ്തവദേവാലയങ്ങളില്‍ പുലര്‍ച്ചെ പ്രത്യേക പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നടത്തി. ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്തു. വത്തിക്കാനിലെ സെന്‍റ് പീറ്റര്‍ ബസിലിക്കയില്‍ നടത്തിയ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി. പ്രതീക്ഷയോടെ മുന്നേറാനുള്ള ആഹ്വാനമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.

Read More

ലിംഗായത്ത് ന്യൂനപക്ഷ മതരൂപീകരണം സംബന്ധിച്ചു കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനു സംസ്ഥാന സർക്കാർ ഔദ്യോഗികമായി കത്തെഴുതി.

ബെംഗളൂരു : ലിംഗായത്ത് ന്യൂനപക്ഷ മതരൂപീകരണം സംബന്ധിച്ചു കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിനു സംസ്ഥാന സർക്കാർ ഔദ്യോഗികമായി കത്തെഴുതി. ബസവ തത്വത്തിൽ വിശ്വസിക്കുന്ന ലിംഗായത്തുകൾക്കും വീരശൈവർക്കും പ്രത്യേക മതപദവി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമത്തിന്റെ രണ്ടാം വകുപ്പുപ്രകാരം ഇവരെ ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് വിജ്ഞാപനം ചെയ്യാനുള്ള നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഹിന്ദുമതത്തിനുള്ളിൽ നിൽക്കാൻ ആഗ്രഹിക്കുന്ന, വീരശൈവരുടെ ആസ്ഥാനമായ പഞ്ചപീഠ മഠങ്ങൾ സംസ്ഥാന സർക്കാരിന്റെ നീക്കത്തെ എതിർക്കുന്നുണ്ട്.

Read More

സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സഹപ്രവർത്തകർ അറസ്റ്റിൽ.

ബെംഗളൂരു : ആർമി സർവീസ് കോർ (എഎസ്‌സി) സെന്ററിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു സഹപ്രവർത്തകർ അറസ്റ്റിൽ. എഎസ്‌സി സെന്ററിലെ സൈനികനായ പങ്കജ്കുമാർ (24) കൊല്ലപ്പെട്ട സംഭവത്തിൽ ധനരാജ് (26), മുരളീകൃഷ്ണ (32) എന്നിവരെയാണു വിവേക്നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 24നാണ് സെന്ററിലെ മാലിന്യക്കൂമ്പാരത്തിൽ പങ്കജ്കുമാറിന്റെ മൃതദേഹം പാതി കത്തിയനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം പങ്കജിന്റെ തിരിച്ചറിയൽ കാർഡ് മോഷ്ടിച്ചതായി മുരളീകൃഷ്ണയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ പങ്കജും മുരളീകൃഷ്ണയും തമ്മിൽ 23നു വഴക്കുണ്ടായി. അന്നു രാത്രി പങ്കജിന്റെ ബാരക്കിലെത്തിയ മുരളീകൃഷ്ണ,…

Read More

തെരഞ്ഞെടുപ്പ് ഹെൽപ് ലൈൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും പരാതികൾ സമർപ്പിക്കാനുമായി ജില്ലാ ഭരണകൂടം കാന്തായ ഭവനിൽ ഹെൽപ്‌ലൈൻ തുറന്നു. കലക്ടർ കെ.എ.ദയാനന്ദ ഉദ്ഘാടനം ചെയ്തു. ആനേക്കാൽ, ബാംഗ്ലൂർ സൗത്ത്, മഹാദേവപുര, ബയട്രായണപുര, യെലഹങ്ക, ദാസറഹള്ളി, യശ്വന്ത്പുര നിയോജകമണ്ഡലങ്ങളിലെ വോട്ടർമാർക്ക് ഇവിടെ പരാതി സമർപ്പിക്കാം. പരാതി ലഭിച്ചാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് ഉടനടി കൈമാറും. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ ഓരോ ഷിഫ്റ്റിലായി മൂന്നുവീതം ജീവനക്കാർ ഉണ്ടാകും. ഹെൽപ്‌ലൈൻ നമ്പർ: 080–22211157, 18004250138

Read More

”ഒരു വശത്ത് ബീഫ് കയറ്റുമതിയില്‍ ലാഭം ഉണ്ടാക്കുന്നു , മറുവശത്ത് ഗോവധ നിരോധനം മുഴക്കുന്നു ” ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കിയെന്ന് അഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി..

ബെംഗലൂരു :നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം മാംസ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവെന്നു കര്‍ണ്ണാടക അഭ്യന്തര മന്ത്രി രാമ ലിംഗ റെഡ്ഡി അഭിപ്രായപ്പെട്ടു ..കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇതിനെ കണക്കു പരിശോധിച്ചാല്‍ 26,682 കോടി വരുമാനം സര്‍ക്കാരിനുണ്ടായി ..എന്നിട്ട് ബി ജെ പി അധികാരത്തില്‍ വന്നാല്‍ കര്‍ണ്ണാടകയില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമെന്ന് പറയുന്നു ..ഗോവധ നിരോധനം മുഴക്കി വോട്ടു ലക്‌ഷ്യം വെയ്ക്കുന്ന ഇരട്ടത്താപ്പ് മാത്രമാണ് എന്നും ,ഈ നിയമ പ്രാബല്യത്തില്‍ വരുമെന്ന് പറയുന്ന ബി ജെ പി സര്‍ക്കാര്‍, എങ്കില്‍ ആദ്യം…

Read More
Click Here to Follow Us