സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സഹപ്രവർത്തകർ അറസ്റ്റിൽ.

ബെംഗളൂരു : ആർമി സർവീസ് കോർ (എഎസ്‌സി) സെന്ററിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു സഹപ്രവർത്തകർ അറസ്റ്റിൽ. എഎസ്‌സി സെന്ററിലെ സൈനികനായ പങ്കജ്കുമാർ (24) കൊല്ലപ്പെട്ട സംഭവത്തിൽ ധനരാജ് (26), മുരളീകൃഷ്ണ (32) എന്നിവരെയാണു വിവേക്നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 24നാണ് സെന്ററിലെ മാലിന്യക്കൂമ്പാരത്തിൽ പങ്കജ്കുമാറിന്റെ മൃതദേഹം പാതി കത്തിയനിലയിൽ കണ്ടെത്തിയത്.

  അഞ്ച് വർഷം തികയ്ക്കും, പക്ഷേ...": കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

കഴിഞ്ഞ വർഷം പങ്കജിന്റെ തിരിച്ചറിയൽ കാർഡ് മോഷ്ടിച്ചതായി മുരളീകൃഷ്ണയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ പങ്കജും മുരളീകൃഷ്ണയും തമ്മിൽ 23നു വഴക്കുണ്ടായി. അന്നു രാത്രി പങ്കജിന്റെ ബാരക്കിലെത്തിയ മുരളീകൃഷ്ണ, ധനരാജിന്റെ സഹായത്തോടെ കൊല നടത്തി. തുടർന്നു വാട്ടർടാങ്കിനു സമീപം എത്തിച്ച മൃതദേഹം ഇവർ കത്തിച്ചു. മൃതദേഹം പാതി കത്തിയപ്പോഴേക്കും പിടിക്കപ്പെടുമെന്ന ഭയത്താൽ മാലിന്യക്കൂമ്പാരത്തിൽ തള്ളുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു
[masterslider id="10"]

Related posts