തെരഞ്ഞെടുപ്പ് ഹെൽപ് ലൈൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും പരാതികൾ സമർപ്പിക്കാനുമായി ജില്ലാ ഭരണകൂടം കാന്തായ ഭവനിൽ ഹെൽപ്‌ലൈൻ തുറന്നു. കലക്ടർ കെ.എ.ദയാനന്ദ ഉദ്ഘാടനം ചെയ്തു. ആനേക്കാൽ, ബാംഗ്ലൂർ സൗത്ത്, മഹാദേവപുര, ബയട്രായണപുര, യെലഹങ്ക, ദാസറഹള്ളി, യശ്വന്ത്പുര നിയോജകമണ്ഡലങ്ങളിലെ വോട്ടർമാർക്ക് ഇവിടെ പരാതി സമർപ്പിക്കാം. പരാതി ലഭിച്ചാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് ഉടനടി കൈമാറും. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ ഓരോ ഷിഫ്റ്റിലായി മൂന്നുവീതം ജീവനക്കാർ ഉണ്ടാകും. ഹെൽപ്‌ലൈൻ നമ്പർ: 080–22211157, 18004250138

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts