ബെംഗലൂരു :നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം മാംസ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവെന്നു കര്‍ണ്ണാടക അഭ്യന്തര മന്ത്രി രാമ ലിംഗ റെഡ്ഡി അഭിപ്രായപ്പെട്ടു ..കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇതിനെ കണക്കു പരിശോധിച്ചാല്‍ 26,682 കോടി വരുമാനം സര്‍ക്കാരിനുണ്ടായി ..എന്നിട്ട് ബി ജെ പി അധികാരത്തില്‍ വന്നാല്‍ കര്‍ണ്ണാടകയില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമെന്ന് പറയുന്നു ..ഗോവധ നിരോധനം മുഴക്കി വോട്ടു ലക്‌ഷ്യം വെയ്ക്കുന്ന ഇരട്ടത്താപ്പ് മാത്രമാണ് എന്നും ,ഈ നിയമ പ്രാബല്യത്തില്‍ വരുമെന്ന് പറയുന്ന ബി ജെ പി സര്‍ക്കാര്‍, എങ്കില്‍ ആദ്യം നിരോധിക്കേണ്ടത് രാജ്യത്തെ ബീഫ് കയറ്റുമതി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി …
ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രെദേശ് ,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഏറിയ പങ്കും മാംസ വ്യവസായം നടക്കുന്നത് …അതുപോലെ ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഗോവയില്‍ ഒരു ദിവസം ഉപയോഗിക്കുന്ന ഏകദേശം ബീഫ് 30 ടണ്ണു ആണ് ..നിരവധി പാര്‍ട്ടി നേതാക്കളും ഈ വ്യവസായത്തിലൂടെ കോടികള്‍ സമ്പാദിക്കുന്നു ..ഇവിടെ അവരുടെ ഇരട്ടത്താപ്പ് മനസ്സിലാവുന്നത് ..എന്തുകൊണ്ട് അവിടെയൊക്കെ നിരോധനം നടപ്പാക്കുന്നില്ല എന്ന് ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ മൌനം പാലിക്കുന്നത് ..ഇനിയെങ്കിലും ഇത്തരത്തില്‍ ജനങ്ങളെ ഭിന്നിപ്പികുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു ….വര്‍ഗീയ ശക്തികളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് സംഭവിച്ച ഇരുപതോളം കൊലപാതകങ്ങളെ കുറിച്ച് പറയുമ്പോളും ബി ജെ പിക്ക് മൌനം തന്നയാണ് …! ഈ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നു അഭ്യന്തര മന്ത്രി കൂട്ടി ചേര്‍ത്തു …..
കര്‍ണാടകയില്‍ അമിത് ഷായുടെ പ്രചാരണവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ മറുപടി പറയുകയായിരുന്നു അദ്ദേഹം ..