ഇതാണ് പോലീസ്: നമ്മുടെ യഥാർത്ഥ ‘ഹീറോകൾ’ രക്ഷപെടുത്തിയത് ഒരു പിഞ്ചുകുഞ്ഞിനെ.

ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാരെ കുറിച്ചുള്ള വാര്‍ത്തകളാണ് ദിവസേനെ പുറത്തുവരുന്നത്. എന്നാല്‍ വളരെയധികം നല്ല ഓഫീസര്‍മാരുള്ള കേരളാ പൊലീസിന്‍റെ വില കളയുന്നത് അഴിമതിക്കാരായ ചില ഓഫീസർമാരാണെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം. അങ്ങനെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പൊലീസിനെതിരായി മാത്രം വാര്‍ത്തകള്‍ എഴുതി വിടുന്ന ഇന്നത്തെ കാലത്ത്, കേരളാ പൊലീസിന്‍റെ യഥാര്‍ത്ഥ മനസ്സ് കാണിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം എറണാകുളം കളമശ്ശേരിയില്‍ നടന്നു. അത് വാര്‍ത്തയാക്കാനോ കൃത്യനിര്‍വഹണത്തില്‍ പൊലീസിന്‍റെ ഇടപെടലിനെ അഭിനന്ദിക്കാനോ ഒരു മുഖ്യധാരാ മാധ്യമവും ഇവിടെ ഉണ്ടായില്ല!

“റെയില്‍വേ ട്രാക്കില്‍ നിന്നും ആ കുഞ്ഞിനെ കളമശ്ശേരി പോലീസ് രക്ഷപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞ ശേഷം എല്ലാവരും തിരക്കിയത് ദൈവദൂതനെ പോലെ കൃത്യ സമയത്ത് തന്നെ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തറിയിച്ച ആ അഞ്ജാതന്‍ ആരാണെന്നായിരുന്നു. കോളര്‍ ഐഡിയില്‍ നിന്നും ആ നമ്പറിലേക്ക് ഈ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ കളമശ്ശേരി പോലീസ് തിരിച്ചു വിളിച്ചപ്പോഴാണ് ആളെ മനസ്സിലായത് . പലതവണ വിളിച്ചതിന് ശേഷമാണ് ആ കോള്‍ കണക്ട് ആയത് . അപ്പോഴാണ് അറിയുന്നത് വിളിച്ചറിയിച്ച അദ്ധേഹവും ഒരു സിവില്‍ പോലീസ് ഓഫീസര്‍ ആണ് .

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

KAP 5 ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനീഷ് മോന്‍ ആണ് ആ വിളിച്ചറിയിച്ച ദൈവദൂതന്‍ . അദ്ദേഹം ഇപ്പോ ജോലി ചെയ്യുന്ന ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡിന്‍റെ അരിക്കോട്ടെ കരുവാരക്കാട് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് അദ്ദേഹം ഈ കാഴ്ച കണ്ട് ഗൂഗിളില്‍ നിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷന്‍റെ നമ്പറെടുത്ത് വിളിച്ചറിയിച്ചത് . കോള്‍ എടുത്തപ്പോ അദ്ദേഹം ഫോണ്‍ ചെയ്തതിന് ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ അനീഷിനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനും ഒത്തിരി സന്തോഷം ആയി . റേഞ്ച് പ്രോബ്ലം ആയതിനാല്‍ പലവട്ടം സ്റ്റേഷനിലേക്ക് ബന്ധപ്പെടാന്‍ നോക്കിയിട്ട് കാൾ കണക്ട് ആകാത്ത ടെന്‍ഷനിലും ആയിരുന്നു അദ്ദേഹം .

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട് . അനീഷിന് ഫേസ്ബുക്ക് അക്കൗണ്ടില്ല… അതുകൊണ്ടൊക്കെ തന്നെ ആകണം ഒരുപക്ഷേ ട്രെയിനിലുളള മറ്റ് യാത്രക്കാര്‍ കാണാത്ത ആ കാഴ്ച അനീഷിന് കാണാന്‍ സാധിച്ചതും… ആ കുഞ്ഞ് ജീവന്‍ പോലീസിന് രക്ഷിക്കാനായതും.”

കടപ്പാട് : ജെനീഷ് ചെരാമ്പിള്ളി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts