കറുത്ത നടന്മാർക്ക് കുറഞ്ഞ പ്രതിഫലമോ? ആരാധകരുടെ പ്രിയ സുഡുവിന്‍റെ നൊമ്പരം!

നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവന്‍ റോബിന്‍സണ്‍. വംശവെറി നേരിട്ടെന്നും പ്രതിഫലത്തില്‍ പക്ഷപാതം കാണിച്ചെന്നും ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ കാര്യങ്ങള്‍ കൂടുതൽ വിശദീകരിച്ചു വീഡിഒപ്എഎ സന്ദേശവും പങ്കു വച്ചു.

ലഭിച്ച തുക കൃത്യമായി പറയുന്നില്ലെങ്കിലും അഞ്ചു ലക്ഷത്തിന് താഴെ മാത്രമാണ് സിനിമയില്‍ അഭിനയിച്ചതിന് ലഭിച്ചതെന്ന് സാമുവല്‍ പറഞ്ഞു. സിനിമ വിജയിച്ചാല്‍ നൈജീരിയയിലേക്ക് തിരിച്ച് പോകുന്നതിന് മുൻപായി കൂടുതൽ പണം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ നൈജീരിയയില്‍ എത്തിയിട്ടും തനിക്ക് പണമൊന്നും ലഭിച്ചില്ലെന്ന് സാമുവല്‍ പറഞ്ഞു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

താനൊരു പുതുമുഖ നടനല്ലെന്ന് ആവര്‍ത്തിച്ച സാമുവല്‍ നൈജീരിയയില്‍ നിരവധി സിനിമകള്‍ ചെയ്ത ആളാണ് താനെന്നും വ്യക്തമാക്കി. നേരിട്ട് നിര്‍മ്മാതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടതിനാലാണ് പൊതുമധ്യത്തില്‍ ഈ പ്രശ്നം പങ്കു പങ്കുവയ്ക്കുന്നതെന്നും സാമുവല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts