സന്തോഷ് ട്രോഫിയില്‍ ആറാം കിരീടം ലക്ഷ്യമിട്ട് കേരളം.

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിൽ ഞായറാഴ്ച കേരളം നിലവിലെ ചാംപ്യന്‍മാരായ ബംഗാളിനെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്കു 2.30നാണ് കളി. അഞ്ചു തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരളത്തിന്റെ ലക്ഷ്യം ആറാം കിരീടമാണെങ്കിൽ, 33ാം കിരീടം മോഹിച്ചാണ് ബംഗാള്‍ ഇറങ്ങുന്നത്.

ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പുഘട്ടത്തിലെ മുഴുവന്‍ കളികളിലും ജയിച്ച കേരളം സെമിയില്‍ മിസോറാമിനെ 1-0നു തോല്‍പ്പിക്കുകയായിരുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഞായറാഴ്ചത്തെ ഫൈനല്‍. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് ബംഗാളിനെ തോല്പിച്ചിരുന്നു. അന്നത്തെ ജയം നല്‍കിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ബൂട്ടണിയുന്നതെങ്കില്‍ കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാവും ബംഗാള്‍ ഇറങ്ങുന്നത്. 2005നു ശേഷം ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിടാനുള്ള അവസരമാണ് കേരളത്തിന് ഇത്തവണ ലഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts