ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത.
51 ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്‍റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു.
അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്‍റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്‍റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർപ്പ്. ബെംഗളൂരുവിൽ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബഡിച്ച തിരുകർമ്മങ്ങൾ നടന്നു.
മാനവ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രതീക്ഷയുടെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്ററിന് വർത്തമാനകാലത്ത് കൂടുതൽ പ്രസക്തി ഉണ്ട്. എല്ലാ മലയാളികൾക്കും ബെംഗളൂരു വാർത്തയുടെ സ്നേഹംനിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.