ബയപ്പനഹള്ളിക്ക് സമീപം കാച്ചിഗുഡ എക്സ്പ്രസിന്റെ രണ്ട് ബോഗികള്‍ വേര്‍പെട്ടു;ശുചിമുറി തകര്‍ന്നു;വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്‌!

ബെംഗളൂരു: ബയപ്പനഹള്ളിക്ക് സമീപം ഇന്നലെ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്,ഇന്നലെ വൈകുന്നേരം മൈസൂരില്‍ നിന്നും ബെംഗളൂരു സിറ്റി വഴി കാച്ചിഗുഡ (ഹൈദരാബാദ് )യിലേക്ക് യാത്ര തിരിച്ച തീവണ്ടി അപകടത്തില്‍ പെട്ടത് വൈകുന്നേരം 07:06 ഓടെ ബയപ്പനഹള്ളിക്കും ചെന്നസാന്ദ്ര സ്റ്റേഷനും ഇടയില്‍ വച്ചായിരുന്നു.

ബി 1,ബി2 എന്നാ രണ്ട് എ സി ത്രീ ടയര്‍ കോച്ചുകള്‍ ട്രെയിനില്‍ നിന്നും ഇളകി മാറി ,കൂടെ ഒരു കോച്ചിന്റെ ശുചിമുറിയും തകര്‍ന്നു.എന്നാല്‍ ആളപായമില്ല എന്ന് ദക്ഷിണ -പശ്ചിമ റെയില്‍വേ അറിയിച്ചു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

അതെ സമയം ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതത്തെ ഈ അപകടം സാരമായി ബാധിച്ചു.വളരെ തിരക്കുള്ള ഈ റൂട്ടില്‍ പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയോടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts