ടിക്ക് ടോക്കില്‍ നിന്ന് 60 ലക്ഷത്തോളം വീഡിയോകള്‍ നീക്കം ചെയ്തു.

ബെംഗളൂരു: നീതിന്യായ മേഖലയില്‍ നിന്ന് വിമര്‍ശനം നേരിടുന്ന ടിക്ക് ടോക്ക് എന്ന ചൈനീസ് ആപ്പില്‍ നിന്നും അറുപതു ലക്ഷത്തോളം വീഡിയോകള്‍ നീക്കം ചെയ്തു.ഇന്ത്യയില്‍ ടിക്ക് ടോക്കിനു 5.4 കോടി ഉപയോക്താക്കള്‍ ഉണ്ട് . മദ്രാസ്‌ ഹൈ കോടതിയിടെ നിര്‍ദേശ പ്രകാരം ഗൂഗിള്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്സ് നെ കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു.  

Read More

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 3 പള്ളികളിലും 2 പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ സ്ഫോടനത്തില്‍ മരണം 160 ആയി.

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ മൂന്ന് പള്ളികളിലും രണ്ട് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. വടക്കന്‍ കൊളംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. കൊളംബോ നഗരത്തിലെ…

Read More

ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷം

ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത. 51 ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്‍റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്‍റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്‍റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ…

Read More

ബയപ്പനഹള്ളിക്ക് സമീപം കാച്ചിഗുഡ എക്സ്പ്രസിന്റെ രണ്ട് ബോഗികള്‍ വേര്‍പെട്ടു;ശുചിമുറി തകര്‍ന്നു;വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്‌!

ബെംഗളൂരു: ബയപ്പനഹള്ളിക്ക് സമീപം ഇന്നലെ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്,ഇന്നലെ വൈകുന്നേരം മൈസൂരില്‍ നിന്നും ബെംഗളൂരു സിറ്റി വഴി കാച്ചിഗുഡ (ഹൈദരാബാദ് )യിലേക്ക് യാത്ര തിരിച്ച തീവണ്ടി അപകടത്തില്‍ പെട്ടത് വൈകുന്നേരം 07:06 ഓടെ ബയപ്പനഹള്ളിക്കും ചെന്നസാന്ദ്ര സ്റ്റേഷനും ഇടയില്‍ വച്ചായിരുന്നു. ബി 1,ബി2 എന്നാ രണ്ട് എ സി ത്രീ ടയര്‍ കോച്ചുകള്‍ ട്രെയിനില്‍ നിന്നും ഇളകി മാറി ,കൂടെ ഒരു കോച്ചിന്റെ ശുചിമുറിയും തകര്‍ന്നു.എന്നാല്‍ ആളപായമില്ല എന്ന് ദക്ഷിണ -പശ്ചിമ റെയില്‍വേ അറിയിച്ചു. അതെ സമയം ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതത്തെ…

Read More

ശക്തമായ പ്രതിഷേധത്തെ തുടർന്ന് എൻജിനീയറിങ് വിദ്യാർഥിനിയുടെ ദുരൂഹമരണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശം

ബെംഗളൂരു: എൻജിനീയറിങ് വിദ്യാർഥിനി റായ്ച്ചൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്താൻ സർക്കാർ ഡി.ജി. ആൻഡ് ഐ.ജി.പി.ക്ക് നിർദേശം നൽകി. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികളും പെൺകുട്ടിയുടെ ബന്ധുക്കളും പ്രതിഷേധം നടത്തുന്നതിനിടെയാണ് നിർദേശം. കഴിഞ്ഞ 15-നാണ് റായ്ച്ചൂർ മണിക് പ്രഭു ലേഔട്ടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് മരത്തിൽ തൂങ്ങിയനിലയിൽ 23-കാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനുസമീപം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും ഇത് വ്യാജമാണെന്ന്‌ പെൺകുട്ടിയുടെ സഹപാഠികൾ പറഞ്ഞു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞനിലയിലായിരുന്നു. വിദ്യാർഥിയുടെ ആൺ സുഹൃത്തിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ…

Read More
Click Here to Follow Us